കുഞ്ഞുനാളില്‍ ചെറുപ്പത്തിലല്ലേടി
ഞാനും നിങ്ങളും എന്‍റെ നാടന്‍പാട്ടുകളും Vol 4
Kunjunalin Cherupattilalledi (Njanum Ningalum Ente Nadanpattukalum Vol 4)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2016 04:59:28.
 കുഞ്ഞു നാളിന്‍ ......
കുഞ്ഞു നാളിന്‍ ചെറുപ്പത്തിലല്ല്യേടി
എന്റേ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടതല്ല്യേടി
നിന്റച്ഛനുള്ളൊരു കാലത്തിലല്ല്യേടി
എന്റെ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടതല്ല്യേടി ....

കൊച്ചു കൊച്ചു മുറങ്ങളുനെയ്യുമ്പം
എന്റെ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടാതല്ല്യേടി ..
നിന്റച്ഛനുള്ളൊരു കാലത്തിലല്ല്യേടി
എന്റെ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടതല്ല്യേടി ....

കുന്നർക്കടവിലു കുളിക്കുന്ന നേരത്തു
എന്റെ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടാതല്ല്യേടി
നിന്റച്ഛനുള്ളൊരു കാലത്തിലല്ല്യേടി
എന്റെ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടതല്ല്യേടി ....

പിച്ച പിച്ച നടക്കണകാലത്ത്
എന്റെ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടാതല്ല്യേടി
നിന്റച്ഛനുള്ളൊരു കാലത്തിലല്ല്യേടി
എന്റെ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടതല്ല്യേടി ....

പട്ടാപകല് നീ പട്ടത്ത് പോയിട്ട്
പട്ടയും മുട്ടയും തട്ടില്ല്യേടി
നിന്റച്ഛനുള്ളൊരു കാലത്തിലല്ല്യേടി
എന്റെ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടതല്ല്യേടി ....

നിന്റെ കാതിക്കിടക്കണ കാതിലെ ലോലക്ക്
കട്ടതല്ല്യേടി കുഞ്ഞേലി നീ കട്ടതല്ല്യേടി
നിന്റെച്ചനുള്ളൊരു കാലത്തിലല്ല്യേടി
എന്റെ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടതല്ല്യേടി ....

അക്കുത്തുയിക്കുത്തു ആനവരംബത്ത്
കണ്ടാതല്ല്യേടി
കുഞ്ഞേലി നീ കണ്ടാതല്ല്യേടി
നിന്റെച്ചനുള്ളൊരു കാലത്തിലല്ല്യേടി
എന്റെ കുഞ്ഞേലി
നിന്നെ ഞാൻ കണ്ടതല്ല്യേടി ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts