ഏഴകള്‍ക്കെന്നും
ശങ്കരാഭരണം
Eezhagalkennum (Sankarabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി അനില്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: October 11 2014 16:12:34.
ഏഴകള്‍ക്കെന്നും ആശ്രയമേകുന്ന
ഏറ്റുമാനൂരപ്പ സര്‍വേശ്വര
ഏഴരപ്പൊന്നാന എഴുന്നള്ളി എത്തുമ്പോള്‍
മേളപ്പെരുമ തന്‍ തിരുവുത്സവം
ആറാട്ടിലലിയുന്നു ജനസഹസ്രം
ഏഴകള്‍ക്കെന്നും ആശ്രയമേകുന്ന
ഏറ്റുമാനൂരപ്പ സര്‍വേശ്വര


അമ്പിളിക്കല ചൂടും ഭഗവാന്റെ തിരുരൂപം
അന്പോടെ പകരുന്നു സുഖ ദര്‍ശനം(2)
ബലിക്കല്‍ പുരയില്‍ വാടാവിളക്കില്‍
എണ്ണ പകര്‍ന്നു തെളിക്കുമ്പോള്‍ (2)
ശംഭോ ശങ്കര സാംബ സദാശിവ
നാമ സ്തുതിയില്‍ മുഖരിതമാകുന്നാസ്ഥാനം
(ഏഴകള്‍ക്കെന്നും.....)

ശിവജ്യോതി ചൈതന്യം നിറയും മനസ്സിന്‍റെ
സ്പന്ദന താളത്തില്‍ ശൈവാഷ്ടകം (2)
ആറാട്ടിന്‍ നാളില്‍ അവിടുന്നടിയന്ന്
ശാന്ത സ്വരൂപം കാട്ടുമ്പോള്‍ (2)
ശംഭോ ശങ്കര സാംബ സദാശിവ
ധന്യം ഇഹപര സുകൃതം നേടുകയാണീ നരജന്മം
(ഏഴകള്‍ക്കെന്നും.....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts