പുഞ്ചപ്പാടത്തെ
മണിയുടെ നാടന്‍ പാട്ടുകള്‍
Punchappadathe (Maniyude Naadan Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2012 04:30:10.

പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ
അക്കണ്ടം നട്ടു ഞാൻ ഇക്കണ്ടം നട്ടു ഞാൻ
മേലേ കണ്ടത്തിൽ ഞാറു നട്ടു
ഞാറും കുത്തിക്കേറി വരുമ്പോൾ
എന്നാലും തമ്പ്രാനു തീണ്ടലാണേ
(പുഞ്ചപ്പാടത്തെ…..)

നെല്ലായ നെല്ലെല്ലാം കൊയ്തു മെതിച്ച്
അറയിലിടുമ്പൊഴ് തീണ്ടലില്ലാ
അറകൾ നിറച്ചു പത്തായം നിറച്ചു
ഇറങ്ങി വരുമ്പോഴും തീണ്ടലാണ്. (നെല്ലായ..)
(പുഞ്ചപ്പാടത്തെ…..)

പൊന്മണി വാരിയറ നിറച്ചാലും
കേറിയിറങ്ങിയാൽ തീണ്ടലില്ല
കൊയ്ത്തുകാലം കഴിഞ്ഞാ പടിപ്പൊര കേറിയാ
പിന്നെയും തമ്പ്രാനു തീണ്ടലാണ്
(പുഞ്ചപ്പാടത്തെ…..)

കന്നിക്കൊയ്തു കഴിഞ്ഞ പാടത്ത്
നെന്മണി വാരി വിതറിയാലും
മാസം പലതു കഴിഞ്ഞാലും പിന്നേം
തമ്പ്രാന്റെ മൂക്കത്തു കോപം തന്നെ
(പുഞ്ചപ്പാടത്തെ…..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts