പമ്പാതീരത്തു്
അയ്യപ്പ ഗാനങ്ങൾ വാല്യം XXXII (ഹരിഹരാത്മജം ദേവമാശ്രയേ)
Pampaatheerathu (Ayyappa Gaanangal Vol XXXII (Hariharaathmajam Devamaasraye))
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി കെ പ്രമോദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഗിരീശപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2012 03:08:19.

പമ്പാതീരത്തു് അമരും ഗണനാഥാ
തുമ്പങ്ങള്‍ തീര്‍ത്തിടും ഗുണനായകാ...
പൊന്‍ പടി കേറാന്‍ അണഞ്ഞിടുമടിയനെ
അൻ‌പോടെ കാക്കണേ തമ്പുരാനേ....
അൻ‌പോടെ കാക്കണേ തമ്പുരാനേ....
(പമ്പാതീരത്തു്...)

ഗം ഗണപതയേ ശരണം
ഗജമുഖനേ തവ ചരണം
തുമ്പിമുഖേ സ്വരശരണം
പമ്പാ ഗണപതി ചരണം....(2)

മുപ്പത്തി മുക്കോടി ദേവകള്‍ കൈ തൊഴും
ക്ഷിപ്ര പ്രസാദിയാം ഏകദന്താ...(2)
വിശ്വനാഥന്‍ വിശ്വജ്ഞാനമാം മാമ്പഴം
സത്വരം നല്‍കി കനിഞ്ഞവനേ.....
വിശ്വനാഥന്‍ വിശ്വജ്ഞാനമാം മാമ്പഴം
സത്വരം നല്‍കി കനിഞ്ഞവനേ......
സത്വരം നല്‍കി കനിഞ്ഞവനേ.....

വിഘ്ന നിവാരണ ശരണം
വിനായകാ ശരണം...
വക്രതുണ്ടായ ശരണം
പമ്പാ ഗണപതി ചരണം....(2)

മനസ്സിലെ ഗര്‍വ്വം ശമിപ്പിച്ചു മാനസം
പാവനമാക്കിടും പമ്പേശ്വരാ....(2)
നിന്‍ മുന്നിലെത്തിടും ഭക്തജനങ്ങളില്‍
അനുഗ്രഹം ഏകണേ തമ്പുരാനേ....
നിന്‍ മുന്നിലെത്തിടും ഭക്തജനങ്ങളില്‍
അനുഗ്രഹം ഏകണേ തമ്പുരാനേ...
അനുഗ്രഹം ഏകണേ തമ്പുരാനേ...

മഹേശ തനയാ ശരണം
മൂഷിക വാഹനാ ശരണം
മംഗള ദായക ശരണം
പമ്പാ ഗണപതി ചരണം....(2)

പമ്പാതീരത്തു് അമരും ഗണനാഥാ
തുമ്പങ്ങള്‍ തീര്‍ത്തിടും ഗുണനായകാ...
പൊന്‍ പടി കേറാന്‍ അണഞ്ഞിടുമടിയനെ
അൻ‌പോടെ കാക്കണേ തമ്പുരാനേ....
അൻ‌പോടെ കാക്കണേ തമ്പുരാനേ....(2)

അനുപമ ഗുണ നിധിയാമെന്‍
അംബാ ശിവസുതനേ....
ഓംകാരപ്പൊരുളാകും അയ്യന്‍ സോദരനെ
അനുപമ ഗുണ നിധിയാമെന്‍
അംബാ ശിവസുതനേ....
ഓംകാരപ്പൊരുളാകും അയ്യന്‍ സോദരനെ
അഖില നാഥനേ....ആദി ദേവനേ...
അഭയവരദനേ....കനിയണേ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts