ദക്ഷിണ ഗംഗയാം
അയ്യപ്പ ഗാനങ്ങൾ വാല്യം XXXII (ഹരിഹരാത്മജം ദേവമാശ്രയേ)
Dakshina gangayaam (Ayyappa Gaanangal Vol XXXII (Hariharaathmajam Devamaasraye))
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി കെ പ്രമോദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2012 04:37:08.

ദക്ഷിണഗംഗയാം പമ്പ
ദക്ഷിണഗംഗയാം പമ്പ
ജനലക്ഷങ്ങള്‍ വന്നിടും പമ്പ
ഭൂലോകപാലകന്‍ സ്വാമിയെ കാണുവാന്‍
മാലോകരെത്തുന്ന പമ്പ...
ദക്ഷിണഗംഗയാം പമ്പ...
ജനലക്ഷങ്ങള്‍ വന്നിടും പമ്പ
ഭൂലോകപാലകന്‍ സ്വാമിയെ കാണുവാന്‍
മാലോകരെത്തുന്ന പമ്പ.....

തുമ്പിമുഖേശ്വരന്‍ അരുളുന്ന പമ്പ
തുമ്പമകറ്റീടും പമ്പ...
(തുമ്പിമുഖേശ്വരന്‍...)
ഇമ്പമോടാളുകള്‍ സ്നാനം നടത്തും
അൻ‌പിന്‍ നിറവാര്‍ന്ന പമ്പ...
ഇമ്പമോടാളുകള്‍ സ്നാനം നടത്തും
അൻ‌പിന്‍ നിറവാര്‍ന്ന പമ്പ...
അൻ‌പിന്‍ നിറവാര്‍ന്ന പമ്പ...

മലനിരകള്‍ തഴുകിവരും
അമൃതജല ധാര..
മറുജന്മമേകുമംബ..
പൊന്‍ പമ്പ....(മലനിരകള്‍..)

ദീപ പ്രപഞ്ചമായ് തീരുന്ന പമ്പ
ദീനങ്ങള്‍ മാറ്റുന്ന പമ്പ...
(ദീപ പ്രപഞ്ചമായ്...)
പിതൃക്കള്‍ക്കു തര്‍പ്പണമര്‍പ്പിക്കും പമ്പ
പുണ്യപ്രവാഹമീ പമ്പ...
പിതൃക്കള്‍ക്കു തര്‍പ്പണമര്‍പ്പിക്കും പമ്പ
പുണ്യപ്രവാഹമീ പമ്പ...
പുണ്യപ്രവാഹമീ പമ്പ...

മലനിരകള്‍ തഴുകിവരും
അമൃതജല ധാര..
മറുജന്മമേകുമംബ...
പൊന്‍ പമ്പ....(മലനിരകള്‍..)
(ദക്ഷിണഗംഗയാം...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts