അത്താഴപൂജ
അയ്യപ്പ ഗാനങ്ങൾ വാല്യം XXXII (ഹരിഹരാത്മജം ദേവമാശ്രയേ)
Athaazha pooja (Ayyappa Gaanangal Vol XXXII (Hariharaathmajam Devamaasraye))
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി കെ പ്രമോദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2012 04:38:57.

അത്താഴപൂജ കഴിഞ്ഞു ശ്രീകോവിലില്‍
അയ്യന്റെ നിദ്രയ്ക്കൊരുക്കമായി
സ്വച്ഛന്ദമായ്ത്തീര്‍ന്നു കാനന ശ്രീലകം
നിശ്ചലരായ് ജനകോടികളും....
അത്താഴപൂജ കഴിഞ്ഞു ശ്രീകോവിലില്‍
അയ്യന്റെ നിദ്രയ്ക്കൊരുക്കമായി
സ്വച്ഛന്ദമായ്ത്തീര്‍ന്നു കാനന ശ്രീലകം
നിശ്ചലരായ് ജനകോടികളും....
നിശ്ചലരായ് ജനകോടികളും....

കാതില്‍ തേന്‍ മഴയായ്...കരളിലാമോദമായ്
കേള്‍ക്കുമാറായി ഹരിവരാസനം...
(കാതില്‍ തേന്‍ മഴയായ്....)
എല്ലാം മറന്നതിലലിഞ്ഞു പ്രപഞ്ചവും
കൈകൂപ്പി നിന്നുപോയ്‌ ദേവകളും...
കൈകൂപ്പി നിന്നുപോയ്‌ ദേവകളും...
അത്താഴപൂജ കഴിഞ്ഞു ശ്രീകോവിലില്‍
അയ്യന്റെ നിദ്രയ്ക്കൊരുക്കമായി...

കാലവും പ്രകൃതിയും സാക്ഷിയായ് നില്‍ക്കവേ
കലികാലദേവന്‍ യോഗ നിദ്ര പൂകി..
(കാലവും...)
ശ്രീലകവാതിൽ അടഞ്ഞശ്രുബാഷ്പത്തിൻ
സാഗരമായ് മാറി സന്നിധാനം...
സാഗരമായ് മാറി സന്നിധാനം...
(അത്താഴപൂജ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts