മായാമാധവാ
തിരുമുടിപ്പീലി
Maayaamaadhavaa (Thirumudippeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2012 16:48:06.

മായാ മാധവാ മധുസൂദനാ കൃഷ്ണാ..
മായാ മാധവാ മധുസൂദനാ...(2)
മായാ മാധവാ മധുസൂദനാ...
മനസിജ മോഹന മുകുന്ദ മുരാരേ...
ഗുരുവായുപുരേ മരുവും യദുകുല നാഥാ
കരുണാ സാഗരാ...(2)
നാഥാ കരുണാ സാഗരാ...
രക്ഷ മാം ഹരിഗോവിന്ദാ...(2)
മായാ മാധവാ മധുസൂദനാ കൃഷ്ണാ..
മായാ മാധവാ മധുസൂദനാ.......

പ്രളയപയോധിയില്‍ അരയാലിലയില്‍
കാല്‍ വിരലുണ്ടു മയങ്ങിയ കണ്ണാ...(2)
കലിയുഗ ദുരിതക്കടലില്‍ അലയും
കലിയുഗ ദുരിതക്കടലില്‍ അലയും
അഗതിയെ കാക്കുക മഴമേഘവര്‍ണ്ണാ...
കലിയുഗദോഷമൊഴിക്കും സ്രിതജന മൂര്‍ത്തേ
ആപല്‍ബാന്ധവാ...(2)
മൂര്‍ത്തേ...ആപല്‍ബാന്ധവാ......
രക്ഷ മാം ഹരിഗോവിന്ദാ...(2)
മായാ മാധവാ മധുസൂദനാ കൃഷ്ണാ..
മായാ മാധവാ മധുസൂദനാ.......

ഒരു പിടി അവിലും തുളസിക്കതിരും
കാണിക്കയേകാം കണ്ണാ...(2)
തിരുമുടിയിഴയില്‍ മയില്‍‌പ്പീലിക്കതിരും
തിരുകാം ഞാന്‍ ഉണ്ണിക്കണ്ണാ....(2)
മായാ മാധവാ മധുസൂദനാ കൃഷ്ണാ..
മായാ മാധവാ മധുസൂദനാ.......(2)
മായാ മാധവാ മധുസൂദനാ
മനസിജ മോഹന മുകുന്ദ മുരാരേ...
ശരണാർത്ഥികളായ് അണയും പതിതരെ
കാക്കൂ ദേവകി നന്ദനാ...(2)
കാക്കൂ ദേവകി നന്ദനാ.....
രക്ഷമാം ഹരിഗോവിന്ദാ...(2)

നാരായണ...നാരായണ...
നാരായണ...നാരായണ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts