മണ്ഡലാരംഭത്തിൽ
പടിപ്പാട്ട്
Mandalarambhathil (Padipaattu)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2020 09:47:33.
മണ്ഡലാരംഭത്തില്‍ മാലയിട്ടേന്‍
ജഗന്മണ്ഡലാധീശന്റെ മല ചവിട്ടാന്‍ 
പൊന്നമ്പലവാസാ നിന്മല ചവിട്ടുവാന്‍ 
നിര്‍മ്മലനാവട്ടെ നിന്‍ കൃപയാല്‍ 

മണ്ഡലാരംഭത്തില്‍ മാലയിട്ടേന്‍...

ആനന്ദമൂര്‍ത്തിയാമയ്യനയ്യപ്പന്റെ
പാവനസന്നിധാനനടയിലെത്താന്‍ (2)
ദുരിതസുകൃതങ്ങള്‍ തന്നിരുമുടിക്കെട്ടിറക്കി
തിരുമലരടി കണ്ടു നമസ്കരിക്കാന്‍ (2)

മണ്ഡലാരംഭത്തില്‍ മാലയിട്ടേന്‍...

കന്മഷജാലമാം വന്യമൃഗങ്ങള്‍ വാഴും 
എന്മനമെന്നും നിന്റെ പൂങ്കാവനം (2)
ശരണം ശരണമെന്നു ഉച്ചത്തില്‍ വിളിക്കുന്നൂ (2)
ഇരവും പകലുമെന്റെ ഹൃത്സ്പന്ദനം (2)

മണ്ഡലാരംഭത്തില്‍ മാലയിട്ടേന്‍...

കാടുകള്‍ നാടുകള്‍ കുന്നുകള്‍ താണ്ടിയും 
കുളിരോലും പമ്പയില്‍ നീരാടിയും (2)
കറുത്തമുണ്ടുടുത്തും സ്വാമിയെ വിളിച്ചും ഞാന്‍ 
കലിയുഗവരദാ നിന്‍ നടയിലെത്തി(2)

മണ്ഡലാരംഭത്തില്‍ മാലയിട്ടേന്‍...

അടിതൊട്ടുമുടിയോളം തിരുവിഗ്രഹം ഇന്നു
കണികണ്ടുകൈകൂപ്പാന്‍ വരം തരേണേ (2)
കന്നി അയ്യപ്പന്റെ കണ്ണുനീരാല്‍ 
പുണ്യസന്നിധാനത്തിലിന്ന് അഭിഷേകം (2)

മണ്ഡലാരംഭത്തില്‍ മാലയിട്ടേന്‍...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts