അമ്മേ മലയാളമേ
ദൂരദർശൻ ലളിതഗാനങ്ങൾ
Amme Malayalame (Dooradarsan Lalithagaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ പി ഉദയഭാനു
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:34:55.

അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..(2)
കർമ്മ ധർമ്മങ്ങൾ തൻ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ ..ധ്യാന ധന്യകാവ്യാലയമേ
(അമ്മേ മലയാളമേ….)

ദാനമഹസ്സിനാൽ ദേവനെ തോല്‍പ്പിച്ച
ഭാവന നിന്റെ സ്വന്തം (2)
സൂര്യ തേജസ്സു പോൽ വാണൊരാ ഭാർഗ്ഗവ-
രാമനും നിന്റെ സ്വന്തം
അതിഥിയ്ക്കായ് സ്വാഗത ഗീതങ്ങൾ പാടിയൊരറബി-
ക്കടൽത്തിര നിന്റെ സ്വന്തം
കൂത്തു കേട്ടും കൂടിയാട്ടം കണ്ടും
തിരനോട്ടം കണ്ടും എന്നെ ഞാനറിഞ്ഞു
(അമ്മേ മലയാളമേ….)

ജീവരഹസ്യങ്ങൾ ചൊല്ലിയ തുഞ്ചത്തെ
ശാരിക നിന്റെ ധനം (2)
സാഹിത്യമഞ്ജരി പുല്‍കിയ കാമന
കൈമുദ്ര നിന്റെ ധനം
കലകൾ തൻ കളകാഞ്ചി ചിന്തുന്ന നിളയുടെ
ഹൃദയ സോപാനവും നിന്റെ ധനം
പമ്പ പാടി പെരിയാറു പാടി
രാഗ താളങ്ങളിലെന്നെ ഞാനറിഞ്ഞു
(അമ്മേ മലയാളമേ….)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts