ആത്മാവില്‍ ഒരു ചിത
പ്രസിദ്ധ കവിതകള്‍
Aathmaavil Oru Chitha (Famous Poems)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍സുമ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2013 06:19:56.

അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം
നിശബ്ദത പോലും അന്നു നിശബ്ദമായ്
വന്നവർ വന്നവർ നാലുകെട്ടിൽ തങ്ങി
നിന്നു പോയ് ഞാന്ന നിഴലുകൾ മാതിരി
ഇത്തിരി ചാണകം തേച്ച വെറും
നിലത്തച്ഛനുറങ്ങാൻ കിടന്നതെന്തിങ്ങനെ
വീടിനകത്തു കരഞ്ഞു തളർന്നമ്മ വീണു പോയ്
നേരം വെളുത്ത നേരം മുതൽ
വാരിയെടുത്തെന്നെയുമ്മ വെച്ചമ്മയന്നൊരോന്നു
ചൊല്ലി കരഞ്ഞതോരർക്കുന്നു ഞാൻ
നൊമ്പരം കൊണ്ടും വിതുമ്പി ഞാൻ
എൻ കളി പമ്പരം കാണാതിരുന്നതു കാരണം
വന്നവർ വന്നവർ എന്നെ നോക്കികൊണ്ടു
നെടുവീർപ്പിടുന്നതെങ്ങിനെ
ഒന്നുമെനിയ്ക്കു മനസ്സിലായില്ല
അച്ഛനിന്നുണരാത്തതും ഉമ്മ തരാത്തതും
ഒച്ചയുണ്ടാക്കുവാൻ പാടില്ല
ഞാൻ എന്റെ അച്ഛനുറങ്ങി ഉണർന്നെണീയ്ക്കുന്നതും വരെ
പച്ചപ്പിലാവില തൊപ്പിയും വെച്ചു കൊണ്ടച്ഛന്റെ
കൺപീലി മെല്ലെ തുറന്നു ഞാൻ
പെയ്തു തോരാത്ത മിഴികളുമായ്
എന്റെ കൈ തട്ടി മാറ്റി പതുക്കെയെൻ മാതുലൻ
എന്നെയൊരാൾ വന്നെടുത്തു തോളത്തിട്ടു കൊണ്ടു പോയ്
കണ്ണീരയാളിലും കണ്ടു ഞാൻ
എന്തുകൊണ്ടാണച്ഛനിന്നുണരാത്തതെന്നെ
യെടുത്താളോടു ചോദിച്ചു ഞാൻ
കുഞ്ഞിന്റെയച്ഛൻ മരിച്ചു പോയെന്നയാൾ
നെഞ്ഞകം പിഞ്ഞി പറഞ്ഞു മറുപടി
ഏതാണ്ടാപകടമാണെന്നച്ഛനെന്നോർത്ത്
വേദനപ്പെട്ട ഞാനൊന്നൊശ്വാസിച്ചു പോയ്
ആലപ്പുഴയ്ക്കു പോയെന്നു കേൾക്കുന്നതു പോലൊരു
തോന്നലാണുണ്ടായതപ്പൊഴും
ആലപ്പുഴയ്ക്ക് പോയി വന്നാൽ അച്ഛനെനിയ്ക്കാറഞ്ചു
കൊണ്ടത്തരാറുള്ളതോർത്തു ഞാൻ
അച്ഛൻ മരിച്ചതേയുള്ളൂ
മരിച്ചതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാൻ
എന്നിട്ടുമെന്നിട്ടുമങ്ങേ മുറിയ്ക്കക
ത്തെന്തിനാണമ്മ കരയുന്നതിപ്പോഴും
ചാരത്തു ചെന്നു ഞാൻ ചോദിച്ചിതമ്മയോ
ടാരാണു കൊണ്ടു കളഞ്ഞതെൻ കളി പമ്പരം
കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരഞ്ഞു പോയ്
കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ.
അച്ഛനുണ്ടപ്പുറത്തിത്തിരിമുൻപു ഞാൻ
അച്ചനെ കണ്ടതാണെന്നുത്തരം നല്‍കി ഞാൻ
അമ്മ പറഞ്ഞു മകനേ നമുക്കിനി
നമ്മളേയുള്ളൂ നിന്നച്ഛൻ മരിച്ചുപോയ്
വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാൾ
പിന്നെ വെള്ളമുണ്ടിട്ട് പുതപ്പിച്ചിതച്ഛനെ
താങ്ങി പുറത്തേയ്ക്കെടുത്തു രണ്ടാളുകൾ
ഞാൻ കണ്ടു നിന്നു കരയുന്നു കാണികൾ
അമ്മ ബോധം കെട്ടു വീണു പോയി
തൊട്ടടുത്തങ്ങേ പറമ്പിൽ ചിതാഗ്നി തൻ ജ്വാലകൾ
ആ ചിതാഗ്നിയ്ക്ക് വലം വെച്ചു ഞാൻ
എന്തിനച്ഛനെ തീയിൽ കിടത്തുന്നു നാട്ടുകാർ
ഒന്നും മനസ്സിലായില്ലെനിയ്ക്കപ്പോഴും
ചന്ദന പമ്പരം തേടി നടന്നു ഞാൻ
ഇത്തിരി കൂടി വളർന്നു ഞാൻ
ആ രംഗം ഇപ്പോഴോർക്കുമ്പോൾ നടുങ്ങുന്നു മാനസം
എന്നന്തരാത്മാവിനുള്ളിലെ തീയിൽ
വെച്ചിന്നുമെന്നോർമ്മ ദഹിപ്പിയ്ക്കുമച്ഛനെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts