വഴിയൊരുക്കുവിന്‍
രാജാധിരാജന്‍
Vazhiyorukkuvin (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:26:22.
 
വഴിയൊരുക്കുവിന്‍ വഴിയൊരുക്കുവിന്‍
വരുന്നിതാ വരുന്നിതാ ലോകരക്ഷകന്‍
മരുവില്‍ വീണ മഞ്ഞു പോല്‍ കുളിര്‍മ നല്‍കുവാന്‍
തെളിവിയെന്ന കതിരു പോല്‍ പ്രകാശമേകുവാന്‍
(വഴിയൊരുക്കുവിന്‍ )

കനി തരാത്ത ചെടികളൊക്കെ വെട്ടി വീഴ്ത്തും
കളമടിച്ചു പതിരെല്ലാം ചാരമാക്കും
(കനി )
പശ്ചാത്താപിക്കുവിന്‍ കറയകറ്റുവിന്‍
ദൈവരാജ്യം സമീപിച്ചതറിഞ്ഞീടുവിന്‍
(പശ്ചാത്താപിക്കുവിന്‍ )
(വഴിയൊരുക്കുവിന്‍ )

യോഹന്നാന്‍ ധീരമായി തൊടുത്ത വാണികള്‍
ജോര്‍ദ്ദാനില്‍ കോളിളക്കമുയര്‍ത്തി നില്‍ക്കേ
(യോഹന്നാന്‍ )
അനുതാപികളോടി വന്നു വണങ്ങിടുന്നു
ദൈവകോപമകറ്റീടാന്‍ വഴി തേടിടുന്നു
(അനുതാപികളോടി )
(വഴിയൊരുക്കുവിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts