കറുത്ത പെണ്ണിനെ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Karutha Pennine (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2013 05:58:14.
കറുത്ത പെണ്ണിനെയാണെനിക്കിഷ്ടം
കസ്തൂരിയഴകാണേറെയിഷ്ടം
കരിമഷിക്കണ്ണുള്ള കവിളത്തു മറുകുള്ള
കളിക്കൂട്ടുകാരിയാണേറെയിഷ്ടം
ഇഷ്ടം എനിക്കേറേയിഷ്ടം
(കറുത്ത പെണ്ണിനെ…)

മൈലാഞ്ചിച്ചോപ്പണിഞ്ഞ് മഴവില്ലിൻ ചേലണിഞ്ഞ്
കാറ്റുലാവും മാഞ്ചുവട്ടിൽ നീ കാത്തു നിൽക്കും
തുടുഞാവൽപ്പഴമേകി പുന്നാരമോതി
കരളേ നീ ഖൽബോരം ചേർന്നു നിൽക്കും
ഒരു നാളും മറയാത്ത നെടുവീർപ്പിലെന്നും
തഴുകുന്നു നീയെന്നെ താരാട്ടായ്
(കറുത്ത പെണ്ണിനെ…)

വരിനെല്ലിൻ പാടത്ത് മഴ ചാറും നേരത്ത്
വിട ചൊല്ലി നീയെങ്ങു പോയ് മാഞ്ഞു തോഴീ
വിളികേൾക്കാ ദൂരത്താണെന്നാലുമിന്നും
ഒരു തുള്ളി കണ്ണീരാണെന്നുമുള്ളിൽ
നിറമുള്ള ബാല്യത്തിൻ വളപ്പൊട്ടു തേടി
അലയുന്നും ഞാനിന്നും ഏകനായ്
(കറുത്ത പെണ്ണിനെ…)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts