ഉള്ളിന്നുള്ളിൽ മോഹം
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Ullinnullil Moham (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍ആൻഡ്രിയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 04:10:43.

ഉള്ളിനുള്ളിൽ മോഹം പൂക്കും സുന്ദര രാവായോ
ഉള്ളിനുള്ളിൽ സ്വപ്നം വിരിയും മധുരനിലാവായോ
അലതല്ലും തിരമാലകൾ പോലെ മനമുരുകും നേരം
അനുരാഗത്തിൻ തേനിശലായ് നീ പാടൂ പ്രിയതമനേ
(ഉള്ളിനുള്ളിൽ മോഹം…)

മധുരമനോഹരമാകും ചുണ്ടിൽ ഗീതങ്ങൾ
നിന്റെ മനസ്സിൻ ആശകളാണോ പ്രിയതമനേ
പതിവായ് കാണാൻ ഖൽബിന്നുള്ളിൽ ആശകളായ്
മധുരനിലാവിൽ പ്രിയനെ തേടിയിരുന്നു ഞാൻ
(ഉള്ളിനുള്ളിൽ മോഹം…)

നിന്റെ മനസ്സിൽ നിത്യം പൂക്കും രാഗം ഞാൻ
നിന്റെ കിനാവിൽ നൊമ്പരമേകും ഈണം ഞാൻ
ഖൽബിൻ വേദന പങ്കിടുവാനായ് ഞാനില്ലേ
മധുവൂറുന്നൊരു കെസ്സുകളിനിയും പാടില്ലേ
(ഉള്ളിനുള്ളിൽ മോഹം…)

പാൽമഴയായ് പൊഴിയുകയില്ലേ എൻ കരളേ
മൊഹബ്ബത്തിൻ വെൺതീനാളങ്ങൾ എരിയുന്നു
സ്നേഹനിലാവിൻ ഇടവഴിയിൽ ഞാൻ തേടുന്നേ
ആശകളെന്നും പൂവണിയിക്കാൻ നീ വരുമോ
(ഉള്ളിനുള്ളിൽ മോഹം…)

 


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts