പേരക്ക മരത്തിന്റെ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Perakka Marathinte (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍കണ്ണൂർ ഷെരിഫ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 26 2013 03:34:16.

പേരയ്ക്കാമരത്തിന്റെ ചോട്ടിലിരുന്നന്ന്
കിന്നാരം പറഞ്ഞതു മറന്നു പോയോ
ആരാരും കാണാതെ കതിരൊളി കവിളത്ത്
മുത്തങ്ങൾ ചാർത്തിയതലിഞ്ഞു പോയോ
പൊന്നുംകട്ടേ എന്നോടിഷ്ടം ഇല്ലാതെയായോ

നാണപ്പൂ വിരിയുന്ന മാദകച്ചുണ്ടത്ത്
നോക്കി ഞാൻ ദാഹിച്ചു പുളഞ്ഞു ലൈല
തേനൂറും ഖൽബിലെ മുഹബ്ബത്തിൻ ഖുദറത്താൽ
നീയെന്റെ റൂഹിനെ നിറച്ചു ലൈലാ
മൊഞ്ചിപ്പൂവേ കൊഞ്ചും മൊഴി ചൊല്ലാതെ പോയോ

മേലേ വാനിൽ ചേലേറുന്ന നിലാവ് പോലെ
മാറിൽ മിന്നും താലിയുമായ് വരുമോ ലൈലാ
നേർച്ചകളായിരം നേർന്നതല്ലേ നിക്കാഹിൽ യോജിച്ചിടാൻ
നെഞ്ചിൽ നെയ്ത സങ്കല്പങ്ങൾ എല്ലാം മറന്നോ
(പേരയ്ക്കാമരത്തിന്റെ…)

മാനേ തേനേ സ്നേഹപ്പൂവേ കിനാവിലെന്തേ
മോഹം പൂക്കും രാവിൽ നെയ്ത സുബർക്കച്ചിന്തോ
കിന്നാരം മൂളുന്ന പൂങ്കുയിലേ നീയെന്റെ സൗഭാഗ്യമേ
ഓർക്കും നേരം ഉള്ളിനുള്ളിൽ ഉല്ലാസമാണേ
(പേരയ്ക്കാമരത്തിന്റെ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts