കണ്ണിൽ കണ്ണിൽ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Kannil Kannil (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍എ ആര്‍ രഹന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 26 2013 03:35:23.

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ പെണ്ണിനു പെരുനാള്
ഖൽബും ഖൽബും കിസ്സ മൊഴിയണ മംഗല തിരുനാള്
മദനപ്പൂ ചൂടി വരും മധുമങ്ക നീയല്ലേ
മദനപ്പൂ ചൂടി വരും മധുമങ്ക നീയല്ലേ
മതിലെങ്കുമീ ശുഭനാളിൽ മർഹബ പാടാല്ലോ
(കണ്ണിൽ കണ്ണിൽ…..)

കരിമുട്ടി കൂട്ടം കൂടി കേറ്റം വന്നിതാ കിരുകിരി ചെരിപ്പിന്റെ താളം കേട്ടിതാ
തരുണികൾ നിരനിരെ ചേരുന്നേ തരിവള കിലുകിലെ ചിരിക്കുന്നേ
തേൻകെസ്സു പാടിയാടും പൈങ്കിളിയേ
ഇതാ നിന്റെ തോഴൻ വന്നു തേൻകിളിയേ
ഒരു നാളും പിരിയാതെ ഖൽബുകളിൽ മർഹബ തീർക്കാൻ
അരം പൂക്കും ഈ ശുഭനാളിൽ ഒപ്പന പാടുന്നേ
(കണ്ണിൽ കണ്ണിൽ…..)

മികവോടെ മോയീൻ കുട്ടി വൈദ്യർ പാടിയേ
മലയാളമൊന്നിന്നു ചേർന്ന് ഈണം മൂളിയേ
ഇടനെഞ്ച് തുടി തുടി കൊട്ടുന്നേ
ഇമ വെട്ടിച്ചെരിഞ്ഞതാ നോക്കുന്നേ
നിനവിൻ സുബർക്കമേറും കണ്മണിയേ
ഇതാ നിന്റെ തോഴൻ വന്നു പെൺമണിയേ
മുഹബ്ബത്തിൻ മുല്ലപ്പൂക്കൾ വിതറിയൊരാ കോസടി മോളിൽ
മണവാട്ടി ഈ ശുഭനാള് പൊലിവിൻ ഈദല്ലേ
(കണ്ണിൽ കണ്ണിൽ…..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts