വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി |
ഗാനരചന | സുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍ |
ഗായകര്‍ | സവിത |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 26 2013 03:34:47.
മനം പോലെ പുതുപ്പെണ്ണിൻ മംഗലവും കഴിഞ്ഞല്ലോ മധുരിക്കും നിമിഷങ്ങൾ മണവാട്ടി നിനക്കല്ലോ അനുഗ്രഹം പടച്ചവൻ ചൊരിയട്ടെ ആശംസകൾ ഞങ്ങൾ നേരട്ടെ (മനം പോലെ…) മാരന്റെ പൊന്നുമ്മ ഇനിയെന്നും പെണ്ണിന്റെ പോറ്റുമ്മ മൊഞ്ചേറും പെങ്ങന്മാർ മണവാട്ടിക്കിനി മുതൽ നാത്തൂന്മാർ ഇതുവരെ പെറ്റുമ്മ നോക്കിയില്ലേ ഇനിയെന്നും പോറ്റുമ്മ നോക്കിക്കോട്ടേ (മനം പോലെ…) ഹവ്വാബി ആദമിനു ഇണയായ് വാണുള്ള കോലത്തിൽ ആയിഷ മുഹമ്മദിനു തുണയായ് ചേർന്നുള്ള രൂപത്തിൽ ഒരുമയിൽ വാഴുവാൻ ഉതകിടട്ടെ ഒരുവന്റെ റഹ് മത്ത് തേടിടട്ടെ (മനം പോലെ…) തിരുമേനി സുന്നത്ത് നിറവേറ്റി നിയമത്ത് വാണീടാൻ മൗത്തോളം പിരിയാതെ ദുനിയാവിൽ സുബർക്കത്തെ തീർത്തീടാൻ മനം തുറന്നാശംസ നേരുന്നിതാ മർഹബ തോഴികൾ പാടുന്നിതാ (മനം പോലെ…) | |