അഴകേ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Azhake M (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍അമൽ ആന്റണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:24:17.
അഴകേ മഴവിൽ കനവേ അറിയാതലിയും കുളിരേ
നുണക്കുഴിക്കവിളിത്ര തുടുത്തതെന്തേ
കൊലുസ്സൊന്നു കിലുങ്ങാൻ മടിച്ചതെന്തേ
പൊന്നേ നീ മഷിക്കണ്ണാൽ പറഞ്ഞതെന്തേ
(അഴകേ മഴവിൽ….)

നിൻ ചിരിമുല്ലപ്പൂവുകൾ എൻ മൊഹബത്തിൻ പ്രാവുകൾ
ഈ ഗസലിന്റെ രാവുകൾ തേൻ ഒഴുകുന്ന നാളുകൾ
ഇശലിന്റെ കൊമ്പിൽ കൂടു പണിയുന്ന കുയിലായ്
പാടും മനം സഖീ നിനക്കായ്
(അഴകേ മഴവിൽ….)

എൻ സുറുമക്കിനാവുകൾ ചേലെഴുതുന്നു നിൻ മിഴിയിൽ
എൻ ഉയിരിന്റെ ആശകൾ പൊൻകസവിന്റെ തട്ടമായ്
അറിയാതെയുള്ളിൽ വന്നു മഴയായ് പൊഴിയുന്ന
ഏതോ സുഖം പ്രിയാനുരാഗം
(അഴകേ മഴവിൽ….)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts