ഖുറാനിൻ വചനങ്ങൾ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Khuranin Vachanangal (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 06:24:57.
അള്ളാ…അള്ളാ..അള്ളാഹു…
അള്ളാ…അള്ളാ..അള്ളാഹു…

ഖുർ ആനിൻ വചനങ്ങൾ ഓതുകയെന്നും എന്നുടെ ഖൽബേ
സൂറത്തിൻ സാരാംശങ്ങൾ പാതകളാക്കുക എന്റെ മനസ്സേ
ദുനിയാവിൻ കൂരിരുളിൽ കാലുകളിടറും നേരത്ത്
തിരിനാളമായ് വന്ന് കാത്തരുളുക യാ റഹ്മാനേ
(ഖുർ ആനിൻ….)

യത്തീമായ് നിന്റെ മുന്നിൽ എന്നും ഞാൻ നമസ്കരിക്കാം
യാ അള്ളാ യാ മുജീബേ നിന്നുടെ കൃപ തൻ പുണ്യമേകൂ
ഇനിയെന്നും നിന്നുടെ വഴിയിൽ ഞാനും കൂടെ പോന്നീടാം
നിൻ നാമമതു മാത്രം നാവിൽ നിറയ്ക്കുകയായ് സുബഹാനേ
(ഖുർ ആനിൻ….)

പാപത്തിൻ ബഹറിൻ ചുഴിയിൽ കരകാണാതലഞ്ഞിടുമ്പോൾ
പെരിയോനെ കൈകളുയർത്തി നിന്നെ ഞാൻ വിളിച്ചിടുമ്പോൾ
നിൻ കൃപ തൻ വൻകരങ്ങൾ എന്നെ ചേർത്തു പിടിക്കുകയില്ലേ
പുണ്യത്തിൻ തീരങ്ങൾ നീ കാട്ടുകയില്ലേ എൻ അഹദോനേ
(ഖുർ ആനിൻ….)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts