അളിവേണി കളവാണി
രതിസുഖസാരേ
Aliveni Kalavaani (Rathisukhasaare)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസന്തോഷ് വര്‍മ്മ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംനാട്ടക്കുറിഞ്ചി
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2013 03:22:07.

അളിവേണി കളവാണീ...
അഴകിന്‍ വനിയിലെ രതിറാണീ
അളിവേണി കളവാണീ...
അഴകിന്‍ വനിയിലെ രതിറാണീ
പ്രാണനാഥനായ് പകരാം ഞാന്‍ നിന്നില്‍
പറയാന്‍ കഴിയാത്തൊരാനന്ദം...
പരമാനന്ദം....പരമാനന്ദം....
അളിവേണി കളവാണീ...
അഴകിന്‍ വനിയിലെ രതിറാണീ...

മാറില്‍ വിടരും മാദക കലികാ-
യുഗ്മം മൂടും കസവുത്തരീയം.....
(മാറില്‍ വിടരും....)
പരിമൃദുപവനന്‍ കവരും നേരം
പരിമൃദുപവനന്‍ കവരും നേരം
പരിരംഭണം കൊണ്ടു മൂടാം...
നിന്നെ ഞാന്‍ പരിലാളനങ്ങളാല്‍ വിടർ‌ത്താം
നിന്നെ ഞാന്‍ പരിലാളനങ്ങളാല്‍ വിടർ‌ത്താം...
അളിവേണി കളവാണീ...
അഴകിന്‍ വനിയിലെ രതിറാണീ...

അംഗോപാംഗം കിസലയ മൃദുലം
അതിലെന്‍ ശയനം...അതീവ സുഖദം...
(അംഗോപാംഗം....)
അലരില്‍ അമരും ഭൃംഗം പോലെ
അലരില്‍ അമരും ഭൃംഗം പോലെ
അമലേ നിന്നില്‍ ചേരാം...
നിന്നെ ഞാന്‍ വികാര ശൃംഗത്തിലിരുത്താം
നിന്നെ ഞാന്‍ വികാര ശൃംഗത്തിലിരുത്താം...
(അളിവേണി കളവാണീ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts