നഭസ്സിന്‍ സരോവര
രതിസുഖസാരേ
Nabhassin Sarovara (Rathisukhasaare)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസന്തോഷ് വര്‍മ്മ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2013 03:25:02.

നഭസ്സിന്‍ സരോവര തീരത്തു്
നക്ഷത്ര കന്യമാരോടൊത്തു്
നീരാട്ടിനിറങ്ങിയ സുന്ദരീ....
നീരാട്ടിനിറങ്ങിയ സുന്ദരീ....
നിന്റെ നീരാട്ടു കണ്ടു...
അകലത്തു ഞാനിരുന്നു.....

മുകില്‍ചേല കടവില്‍ അഴിഞ്ഞുവീണു
മന്ദമാരുതന്‍ വന്നതു് കവർ‌ന്നകന്നു...
മുകില്‍ചേല കടവില്‍ അഴിഞ്ഞുവീണു
മന്ദമാരുതന്‍ വന്നതു് കവർ‌ന്നകന്നു...
മുങ്ങിക്കയറിയപ്പോള്‍ അംഗലാവണ്യത്തിൻ
മുഗ്ദ്ധനൈവേദ്യം ഞാന്‍ നുകര്‍ന്നു...
ഞാന്‍.....നുകര്‍ന്നു...
(നഭസ്സിന്‍....)

ഒന്നും മറയ്ക്കാതെ മുങ്ങിയും പൊങ്ങിയും
ഓമനത്തിങ്കളേ നീ നിന്നു...
ഒന്നും മറയ്ക്കാതെ മുങ്ങിയും പൊങ്ങിയും
ഓമനത്തിങ്കളേ നീ നിന്നു...
നീ പോലുമറിയാതെ മേനിതന്‍ നറുവെണ്ണ
നിറമാകെ പൊയ്കയില്‍ കലര്‍ന്നു...
പൊയ്കയില്‍....കലര്‍ന്നു...
(നഭസ്സിന്‍....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts