വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | കൈരളി രവി |
ഗാനരചന | എ വി വാസുദേവന്‍ പോറ്റി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | സരസ്വതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 25 2024 05:58:49.
ബഹുജന്മ പാപങ്ങള്‍ ഒഴിയുവാന്‍ അമ്മമാര്‍ ഭജനയായി വെള്ളിയാഴ്ച വ്രതമിരിപ്പൂ.... കരുണാര്‍ദ്രയാം ദേവി അരികത്ത് വന്നെത്തി കവിളത്ത് ചുംബിക്കുന്നു വരം നല്‍കുന്നൂ.... അമ്മ മനസ്സില്‍ ശ്രീചക്രമായി നിറയുന്നൂ... രക്ഷ രക്ഷ മഹേശ്വരീ ചെട്ടികുളങ്ങര ദേവീ രക്ഷ രക്ഷ മഹാലക്ഷ്മി ചെട്ടികുളങ്ങര ദേവീ കുത്തിയോട്ടത്തിന് ചൂരല്‍ മുറിയുന്ന കുട്ടിയുടെ സ്വര്‍ണ്ണനൂലില്‍ കുടിയിരിക്കുന്നമ്മ അര്‍ക്കചന്ദ്രന്മാര്‍ തോല്‍ക്കും തേജസ്വിനുടമയായി ചക്രവര്‍ത്തിനിയായി പ്രപഞ്ചം നയിക്കുന്നമ്മ മായാരൂപിണി ശരണം ഭക്തജനപ്രിയ ശരണം ചെട്ടികുളങ്ങര വാഴും ഭഗവതി അഭയാംബിക ശരണം കടുംപായസം നിനക്കായി അടിയന്‍ നേദിച്ച നേരം വിതുമ്പുന്ന മനസ്സില്‍ ആവേശം നിറച്ചു നീ ദേവീ നിന്‍ പറയിടിലിന്‍ എഴുന്നള്ളിയിരുത്തിയപ്പോള്‍ അന്‍പൊലി സമര്‍പ്പിച്ചു വിരുന്നൊരുക്കീ.... ത്രിമധുരും നേദിച്ചീടാം നെയ്യ് പായസമേകീടാം രക്തപുഷ്പാഞ്ജലിയേകാം ശക്തിസ്വരൂപിണി അമ്മേ... | |