ആരുമാരും കണ്ടതില്ല
അമ്മ തമ്പുരാട്ടി
Aarumaarum kandathilla (Amma Thamburaatti)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവി വിജയരാഘവ കുറുപ്പ്
ഗാനരചനവി വിജയരാഘവ കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2024 05:57:50.
ആരും ആരും കണ്ടതില്ല രൂപമേതെന്ന്...
ആരുമേ കണ്ടറിഞ്ഞില്ല നേരതതേതന്ന്...
ദൂരെ ദൂരെ കടല്‍ത്തീരത്തേറേ മിന്നുന്നാ
പൊന്നിന്‍ പേരു ചൊന്നാല്‍ വേറൊന്നല്ലന്നമ്മയെന്നല്ലോ..

താനനേ തന്നനാന നാനേ താനന്‍ നാനോ
താനന്‍ താനനേ തന്നനാന നാനേ താന നാനാനോ
താനനേ തന്നനാന നാനേ തനൻനാനാനോ
താനന്‍ നാനനേ തന്നാനാനേ താന നാനാനോ

പൊന്നുഷസ്സിന്‍ പൊന്‍കരങ്ങള്‍ അമ്മ നീട്ടുമ്പോള്‍
സ്നേഹ തെന്നലെന്നേ പുല്‍കിടാനായി വന്നു നില്‍ക്കുമ്പോള്‍
എന്നുമെന്നും എന്തിനേറും നൊമ്പരം മാത്രം
എന്നാല്‍ ചിന്തയില്‍ ഞാന്‍ ഇന്നമ്മേ കണ്ടറിഞ്ഞീലാ...

വര്‍ണ്ണസന്ധ്യാ സിന്ധു തന്നില്‍ അമര്‍ന്നീടുന്ന....
പൊന്നിന്‍ കിണ്ണമെന്നില്‍ പുലര്‍ക്കാലെ ഉണര്‍ന്നീടുമ്പോള്‍
നോവിലെന്തേ മടങ്ങിപ്പോയി എന്ന് തോന്നീടാം
എന്നാല്‍ പൂര്‍വ്വബിംബം പോലെന്നും വരുന്നമ്മേ നീ

കുംഭമാസ കുന്നി പൂക്കും നിലാതീരങ്ങള്‍
എങ്ങും കുഞ്ഞു കമ്മല്‍ ചൂടി നില്‍ക്കും എള്ളുപാടങ്ങള്‍
നിന്‍റെ മുന്നില്‍ നിറക്കുന്നേ കിനാക്കോലങ്ങള്‍
അമ്മേ പൊന്നുരുക്കുകള്‍ ചൂടുന്നേ ഒന്നു നോക്കില്ലേ...

എത്രനേരം ഞാനുറങ്ങീയെന്നറിഞ്ഞീലാ...
ഇത്രദൂരം എത്തിയെന്നും അറിഞ്ഞില്ലേതും...
ഞെട്ടിഞാനിന്നുണര്‍ന്നപ്പോള്‍ ചുറ്റുമെന്തെന്നോ...
നീതന്നിട്ടതല്ലേ ഈ വസന്ത ചിത്ര താഴ് വാരം...

യാഗപൂജാ ദേവതേയെന്‍ ജീവമാതാവേ...
രാഗപൂജാലോലുപേയെന്‍ രൂപധാതാവേ...
രാവുമേറേ പകല്‍ച്ചേരും യാത്രയാകേണേ...
ജന്മം ധ്യാനലീനം ശ്രീപാദം കാത്തു നീങ്ങേണേ...

താനനേ തന്നനാന നാനേ താനന്‍ നാനോ
താനന്‍ താനനേ തന്നനാന നാനേ താന നാനാനോ
താനനേ തന്നനാന നാനേ തനൻനാനാനോ
താനന്‍ നാനനേ തന്നാനാനേ താന നാനാനോ

ധ്യാനലീനം ശ്രീ പാദം കാത്തു നീങ്ങേണേ...
അമ്മേ ധ്യാനലീനം ശ്രീ പാദം കാത്തു നീങ്ങേണേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts