മനസ്സില്‍ വിരിയുന്ന
രാജാധിരാജന്‍
Manassil Viriyunna (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:33:35.
 
മനസ്സില്‍ വിരിയുന്ന പൂവായ പൂവെല്ലാം
നിന്‍ പാദ പൂജയ്ക്കായി എന്റെ ദേവാ
ആത്മാവില്‍ തുളുമ്പുന്ന പാട്ടായ പാട്ടെല്ലാം
നിന്‍ സ്തുതി ഗീതങ്ങള്‍ എന്റെ ദേവാ
(മനസ്സില്‍ )

നീയാണെന്‍ ലക്ഷ്യവും
നീയാണെന്‍ മാര്‍ഗ്ഗവും
നീയെന്റെ ലക്ഷ്യവും യേശുദേവാ
നീയാണെന്‍ ജീവനും
നീയാണെന്‍ മോക്ഷവും
നീയെന്‍ ശരണവും യേശുദേവാ
(മനസ്സില്‍ )

നിന്നെ അറിയുവാന്‍
നിന്നെ സ്നേഹിക്കുവാന്‍
നിന്‍ സ്നേഹജ്വാലയില്‍ എരിഞ്ഞടങ്ങാന്‍
നിന്‍ സന്നിധാനത്തില്‍ ഒരു തിരിനാളമായി
എന്‍ ആത്മദീപം അലിഞ്ഞു ചേരാന്‍
ഏതോ വിദൂരമാം താരാപഥത്തിലെ
സംഗീതസാന്ദ്രമാം സായൂജ്യത്തില്‍
മാലാഖമാരൊത്തു നിന്‍ നാമ കീര്‍ത്തനം
ആലപിക്കാനെന്നെ നീ വിളിക്കൂ
നിത്യം സ്തുതിക്കാനായി നീ വിളിക്കൂ
നീ വിളിക്കൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts