വേദനയാൽ
സ്നേഹമാല്യം
Vedanayaal (Sneha Maalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം ഇ മാനുവൽ
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2013 04:41:32.
വേദനയാൽ പിടയുമെൻ ആത്മാവിനെ
പിതാവേ നിൻ കൈകളിൽ ഞാൻ സമർപ്പിക്കുന്നു
അറിയാതെ ചെയ്തു പോയൊരപരാധങ്ങൾ
പിതാവേ നീ ഇവരോട് പൊറുക്കേണമേ
(വേദനയാൽ…)

ബേത് ലഹേം മുതലിന്നു കാൽ വരി മലയിലോളം
ഓരോ നിമിഷവും നിൻ തിരുഹിതം ഞാൻ പൂർത്തിയാക്കി
നിൻ ധനങ്ങളും ഉഗ്രമായ പീഢനങ്ങളും
മർത്ത്യപാപം തീർക്കുവാനായ് ഏറ്റുവാങ്ങി
(വേദനയാൽ…)

അവശരെയും ആർത്തരെയും ഉയർത്താൻ വന്നു
ദരിദ്രർക്ക് സുവിശേഷം പകരുവാൻ വന്നു
നന്മ ചെയ്തു നാടു നീളെ സഞ്ചരിച്ചു ഞാൻ
നന്ദിയായവരേവമെന്നെ കുരിശിലേറ്റി
(വേദനയാൽ…)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts