സംഗീത പാൽ‌പ്പായസം
അണിവാകച്ചാർത്ത്
Sangeetha Paalpaayasam (Anivaakachaarthu)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംസുരേഷ് മേനോന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2013 04:36:38.
സംഗീത പാല്പായസം കണ്ണനെൻ ഹംസധ്വനി മധുരം
ശ്രീഗുരുവായൂരിൽ ശ്രീയെഴും കോവിലിൽ
ശ്രുതിയായ് ഇണങ്ങീടുവാൻ വഴിപാടായ്
സംഗീത പാൽ പായസം
(സംഗീത…)

വാദ്യനാദങ്ങളും ഞാനും സ്വരങ്ങളും നേദ്യമായ് തീരേണമേ
ലയമോടെ നേദ്യമായ് തീരേണമേ
ആരോഹണങ്ങളും അവരോഹണങ്ങളും ഇടറാതെ ഒഴുകേണമേ
കണ്ഠത്തിൻ ഇടയനായ് നീ മാറണേ
(സംഗീത…)

ഷഡ്കാല ഗോവിന്ദമാരാരിലെന്ന പോൽ കാലങ്ങൾ ഉണരേണമേ
വരമോടെ ആലാപമാകേണമേ
അക്ഷരമാതാക്കൾ അൻപത്തിയൊന്നുമെൻ ഐശ്വര്യമാകേണമേ
ചൊല്ലുമ്പോൾ അർത്ഥവത്തായീടണേ
(സംഗീത…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts