കൃഷ്ണഗാഥയിൽ
അണിവാകച്ചാർത്ത്
Krishnagaadhayil (Anivaakachaarthu)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംസുരേഷ് മേനോന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2013 04:37:56.

കൃഷ്ണഗാഥയിൽ കുളിരേണം മാനസം
കൃഷ്ണഗീതയിൽ കുതിരേണം മാനസം
കൃഷ്ണപൂജയിൽ മുഴുകേണം മാനസം
കൃഷ്ണനാമങ്ങളുതിരേണം മാനസം
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാദമോടു ചെന്നു ചേരുകെന്റെ മാനസം

കൗരവേന്ദ്രനിൽ ജഗദീശനായ് നീ
കംസ ദാസിയിൽ ആരാദ്ധ്യനായ് നീ
മഥുര തന്നിലെ മധുവായിടുന്നു കൃഷ്ണാ
രാധ തന്നിൽ ഒരു പ്രേമസാഗരമായ് നീ
രാധ തന്നിലൊരു പ്രേമസാഗരമായ് നീ
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാദമോടു ചെന്നു ചേരുകെന്റെ മാനസം

സങ്കടങ്ങളിൽ എന്റെ തോഴനാണു നീ
സന്ധ്യ തന്നിലോ നിറദീപമാണു നീ
സാധകങ്ങളിൽ സ്വരമായിടുന്നു കൃഷ്ണാ
എന്നിലെന്നുമുണരുന്ന ശാന്തിയാണു നീ
എന്നിലെന്നുമുണരുന്ന ശാന്തിയാണു നീ
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാദമോടു ചെന്നു ചേരുകെന്റെ മാനസം
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts