പ്രിയേ ഹൃദയരാഗം
നിമിഷം
Priye Hridayaraagam (Nimisham)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദിനേശ് ചന്ദ്രൻ
ഗാനരചനഇ പി സജീവന്‍
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2013 15:11:54.
പ്രിയേ ഹൃദയരാഗം പാടാം വരൂ
നിലാ കുളിരുചായും രാപന്തലിൽ (2)
നിറതാരങ്ങൾ നീളെ വഴിദീപങ്ങൽ പോലെ
മിഴി ചിമ്മാതെ നിന്നെ വരവേൽക്കുമീ രാവിൽ
അരികിൽ വരൂ...അരികിൽ വരൂ...

ല ല ല ലാ ലാ ലാ.....
ല ല ല ലാ ലാ ലാ.....

നിമിഷം ശലഭം പോലെ മുന്നിൽ
മധുരം തേടുന്നു പ്രേമാർദ്രം (2)
ഈ മുളം തണ്ടിലേ പ്രിയഗാനമഞ്ജരിയിൽ
ലയലാസ്യമാണുനീ ഇതു രാധാമാധവം

(പ്രിയേ ഹൃദയരാഗം)
നിനവിൽ നിറങ്ങൾ രാഗമാകും
കനവിൽ സ്വരങ്ങൾ പൂക്കളാകും (2)
ശ്രീമുഖം തിങ്കളായ്‌ ജീവന്റെ ജീവനിൽ
അഴകാർന്നു നിൽക്കുമീ ഓർമ്മയ്ക്കുമെന്തുസുഖം

പ്രിയേ ഹൃദയരാഗം പാടാം വരൂ
നിലാ കുളിരുചായും രാപന്തലിൽ (2)
നിറതാരങ്ങൾ നീളെ വഴിദീപങ്ങൽ പോലെ
മിഴി ചിമ്മാതെ നിന്നെ വരവേൽക്കുമീ രാവിൽ
അരികിൽ വരൂ...അരികിൽ വരൂ...
അരികിൽ വരൂ...അരികിൽ വരൂ...

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts