അമ്മേ ആരെന്നെ
രാജാധിരാജന്‍
Amme Aarenne (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍സുജാത മോഹൻ ,ജെന്‍സി ,പദ്മജ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2015 11:19:09.
 
അമ്മേ ആരെന്നെ സൃഷ്ടിച്ചു
കുഞ്ഞേ ദൈവം സൃഷ്ടിച്ചു നിന്നെ
ദൈവത്തിനെന്നോടു സ്നേഹമാണോ
കുഞ്ഞേ ദൈവം സ്നേഹമല്ലേ

ദൈവം നമ്മളെ കാണാന്‍ വരില്ലേ
നിത്യം നമ്മളെ കാണുന്നു ദൈവം
വീടും നാടും ദൈവത്തിനില്ലേ
എല്ലാം ദൈവത്തിന്‍ വീടാണു കുഞ്ഞേ

കണ്ണും കാതും ദൈവത്തിനുണ്ടോ
എല്ലാം കാണുന്നു കേള്‍ക്കുന്നു ദൈവം
ദൈവത്തെ ഇന്നൊന്നു കാട്ടിത്തരാമോ
ദൈവത്തെ കാണാന്‍ സ്വര്‍ഗ്ഗത്തു പോണം

ദൈവമേ നിന്നെ ഞാന്‍ സ്നേഹിച്ചീടുന്നു
സ്വര്‍ഗ്ഗത്തില്‍ നിന്നെ ഞാന്‍ കാണാന്‍ വരുന്നു

പാപം കുഞ്ഞേ നീ ചെയ്യരുതേ
ദൈവകോപം നിന്റെ മേല്‍ ആഞ്ഞു വീഴും
(പാപം )

ഭീഷണിയെത്ര മുഴങ്ങിയാലും നിന്റെ
കൂട്ടുകരെത്ര പിണങ്ങിയാലും
(ഭീഷണി )
(പാപം )

ജീവന്‍ വിപത്തില്‍ കുടുങ്ങിയാലും നിന്റെ
മെയ്യാകെ അഗ്നി വിഴുങ്ങിയാലും
(ജീവന്‍ )
(പാപം )

ലോകം മുഴുവനും നേടിയാലെന്തു
നിന്‍ ആത്മാവു നാശത്തിലാണ്ടു പോയാല്‍
(ലോകം )
(പാപം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts