കണ്ണാ നീയെങ്ങുപോയി
നന്ദഗോപാലം
Kannaa Neeyengupoy (Nandagopalam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരമേഷ് നാരായണ്‍
ഗാനരചനവയലാര്‍ മാധവന്‍കുട്ടി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2015 11:19:09.

കണ്ണാ നീ എങ്ങുപോയ്...എൻ ഉണ്ണീ നീ എങ്ങുപോയ്
കണ്ണീരിൻ കാളിന്ദിക്കരികിൽ കാത്തിരിപ്പൂ കുറൂരമ്മ...
കുറൂരമ്മ...കുറൂരമ്മ...
കണ്ണാ നീ എങ്ങുപോയ്...എൻ ഉണ്ണീ നീ എങ്ങുപോയ്
എങ്ങുപോയ് കണ്ണാ....കണ്ണാ....

മനസ്സിലെ മഞ്ചാടിച്ചെപ്പു തുറക്കുമ്പോൾ
മധുരമാം നൊമ്പരം പെയ്യുമ്പോൾ...(2)
മുരളികയൂതുന്ന ബാലഗോപാലനെൻ
മനസ്സിലിന്നോടിയണഞ്ഞല്ലൊ....
ഞാൻ യശോദയായ് മാറിയല്ലൊ....
കണ്ണാ നീ എങ്ങുപോയ്...എൻ ഉണ്ണീ നീ എങ്ങുപോയ്

അഷ്ടമിരോഹിണി നാളു പിറക്കുമ്പോൾ
അഷ്ടമംഗല്യം ഒരുങ്ങുമ്പോൾ...(2)
അമ്മതൻ അമ്മിഞ്ഞപ്പാലിനായ് കേഴുന്ന
എന്നുണ്ണിക്കുട്ടനാം നീ വരില്ലേ
കുറൂരില്ലം അമ്പാടിയായ് മാറുകില്ലേ...
കണ്ണാ നീ എങ്ങുപോയ്...എൻ ഉണ്ണീ നീ എങ്ങുപോയ്
കണ്ണീരിൻ കാളിന്ദിക്കരികിൽ കാത്തിരിപ്പൂ കുറൂരമ്മ...
കുറൂരമ്മ...കുറൂരമ്മ...
കണ്ണാ നീ എങ്ങുപോയ്...എൻ ഉണ്ണീ നീ എങ്ങുപോയ്
എങ്ങുപോയ് കണ്ണാ....കണ്ണാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts