അഴുതയും പമ്പയും
സ്വാമിമയം
Azhuthayum Pambayum (Swamimayam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബാലഭാസ്കര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മനോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2023 04:02:17.
അഴുതയും പമ്പയും സ്തുതി പാടി ഒഴുകുന്ന
വനതടമാകണം മമ ഹൃദയം
അതിലൊരു നിമിഷവും ഉണരുമെൻ സ്പന്ദങ്ങൾ
അയ്യപ്പ സ്വാമിതൻ കഥയാകണം
അവിടുന്നീ അടിമയ്ക്ക് തുണയാകണം

അറിയാതെ ഞാൻ ചെയ്ത പുണ്യ പാപങ്ങളേ
ഇരുമുടി കെട്ടാക്കി ശിരസ്സിലേറ്റി
ഒരുപാട് ജന്മങ്ങൾ ശരണത്തിൻ തണൽ തേടീ
അലയുമ്പോൾ നീയെന്നെ കണ്ടറിഞ്ഞൂ
തൊഴുകൈയ്യുമായി ഞാൻ മുന്നിൽ നിന്നൂ...

തുമ്പങ്ങളൊക്കെയും സ്വാമിതൻ തൃക്കാൽക്കൽ
തുമ്പപ്പൂവിതളായി ഞാൻ ചൊരിഞ്ഞിടുമ്പോൾ
പന്തളപുണ്യമാം തമ്പുരാനേ കണ്ണിൽ
പമ്പയായി നിറയുന്നു നിന്റെ തീർത്ഥം
പാപങ്ങൾ കഴുകുമീ ശുഭ മുഹൂർത്തം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts