തുളസിക്കതിരും
തങ്കഭസ്മം
Thulasikkathirum (Thankabhasmam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2023 08:49:16.
തുളസിക്കതിരും പോയി തുമ്പമലരും പോയി
അഖിലും പോയി അരസും പോയി
സ്വാമിയേ കാണാൻ
ചൊടികൾ ശരണം പാടി നാവു നാമം പാടി
മനസ്സേ നീ നടയിൽ പോയി ധ്യാനവും കൂടി

തിരുനാമം പാടാനും പുണ്യങ്ങൾ നേടാനും
തിരുമുന്നിൽ വീഴുന്ന നരജന്മമേ
പടികേറി കുമ്പിടാൻ ഇടയാകും വേളകൾ
ധാന്യമേ ആ...ആ...ആ...ആ...
അതിനുമേലില്ലയീ ധരയിൽ വേറൊന്നുമേ കലിയുഗ നാഥ പാഹി കാനന വാസാ

അയ്യപ്പാ ശരണം സമസ്തവും അയ്യപ്പാ ശരണം
അയ്യപ്പാ ശരണം സനാതനം അയ്യപ്പാ ശരണം

വഴിപാടായി നൽകും നെഞ്ചേറ്റും ദീപം
മകരപ്പൊൻനാളംപോൽ എരിയേണമേ
അവിടുന്നെൻ ജീവനിൽ പ്രഭതൂകും തമ്പുരാൻ
അയ്യനേ ആ…ആ…
അടിയൻ നിൻ പാദമാം മലയിൽ തൂമഞ്ഞു നീർ
ചെറുകണം മാത്രമല്ലോ മാനസ വാസാ

അയ്യപ്പാ ശരണം സമസ്തവും അയ്യപ്പാ ശരണം
അയ്യപ്പാ ശരണം സനാതനം അയ്യപ്പാ ശരണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts