രാജാധി രാജൻ
നിന്റെ രാജ്യം വരേണമേ
Raajadhi Rajan (Ninte Raajyam Varename)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ജോളി അബ്രഹാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2013 06:36:27.
രാജാധിരാജന്‍ ഈ മണ്ണില്‍ വന്നു ഈ ലോകസത്യങ്ങള്‍ ചൊല്ലിത്തന്നു
നാടെങ്ങും ഉല്ലാസത്തേര് വന്നു നെഞ്ചത്തില്‍ സന്തുഷ്ടി പൂത്തുനിന്നു (രാജാധിരാജന്‍…)
വന്നാലും ദേവനെ ഈ ലോകപാലകനെ (2)
ബാലകനെ ബാലകനെ ഭൂവിന്‍ രക്ഷയ്ക്ക് വന്നാലും
ആരോതി നമ്മള്‍ ഈ മണ്ണില്‍ വന്നു തീരാത്ത വാഴ്വില്‍അകപ്പെട്ടു നാം
ആരുടെ കല്പന അനുസരിക്കും പാപത്തിന്‍ കൈയാലെ പ്രഹരമേല്‍ക്കും
ആരോതി നമ്മള്‍ ഈ മണ്ണില്‍ വന്നു
സാന്ത്വനം ഏകുവാന്‍ വന്നാലും നല്ലിടയനെ(2)
ബാലകനെ ബാലകനെ ഭൂവിന്‍ രക്ഷയ്ക്ക് വന്നാലും

നീയോതിയ വാക്കുകള്‍ക്കര്‍ത്ഥമെന്ത് നിന്‍ജീവചരിത്രത്തിന്‍ അര്‍ത്ഥമെന്ത്
ഉണ്മയ്ക്കും തോന്നാത്തോരുണ്മയെന്ത്
ബാലകാ നീ വന്നു ചൊല്ലുകില്ലെ
നീയോതിയ വാക്കുകള്‍ക്കര്‍ത്ഥമെന്ത്
നിന്‍ സ്തുതിപാടുമ്പോള്‍ എന്‍മനം പാവനം(2)
ബാലകനെ ബാലകനെ ഭൂവിന്‍ രക്ഷയ്ക്ക് വന്നാലും
എന്നുള്ളില്‍ വാണീടും പരം പൊരുളെ
നിന്‍ ചൊല്ലില്‍ ഒക്കെയും തത്ത്വങ്ങളാം
നീ പോകും പാതകള്‍ സത്യങ്ങളാം
നേര്‍വഴി കാട്ടുന്ന ദീപങ്ങളാം
എന്നുള്ളില്‍ വാണീടും പരം പൊരുളെ
ഉണ്ണിയേശുവേ കാത്തുകൊള്ളേണമേ(2)
ബാലകനെ ബാലകനെ ഭൂവിന്‍ രക്ഷയ്ക്ക് വന്നാലും---
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts