വെശക്കണുണ്ടമ്മേ
മണി മുഴങ്ങുന്നത് ആർക്കുവേണ്ടി
Vesakkunnundamme (Mani Muzhangunnathu Aarkkuvendi)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എസ് ബിഷ്നോയ് ,റാം സുരേന്ദര്‍ ,കലാഭവൻ മണി
ഗാനരചനസുരേന്ദ്രൻ കനൂക്കാടൻ ,ചെന്താമരാക്ഷൻ മേലാർക്കോട് ,മുരളീധരൻ ഇരിങ്ങാലക്കുട ,ഹരിനാരായണൻ ,ലാലു കൈതപ്രം ,ശ്രീനിവാസ് ഓക്കൽ ,ജയദാസ് പുന്നപ്ര
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 25 2013 09:15:06.
 വെശക്കണുണ്ടമ്മേ എനിക്കു വെശക്കണുണ്ടമ്മേ
ഇത്ര നേരായിട്ടും എന്തമ്മേ കഞ്ഞി തരാത്തതെന്തേ
അമ്മിഞ്ഞക്കാലം വരെ നിനക്ക് അമ്മിഞ്ഞ ഞാൻ തന്നില്ലേ
ഇപ്പോ നിനക്കു തരാൻ അമ്മേടെ നെഞ്ചിലെ ചൂടേയുള്ളൂ
(വെശക്കണുണ്ടമ്മേ..)

വേലയ്ക്കു പോയൊരച്ഛൻ ഇതുവരെ വീട്ടിലേക്കെത്തിയില്ല
അച്ഛൻ വരുമ്പോഴോ ഉണ്ണീടെ സങ്കടം മാറൂല്ലോ
(വെശക്കണുണ്ടമ്മേ..)

മിഠായി കൊണ്ടു വരും മോന്റച്ഛൻ പാപ്പങ്ങൾ കൊണ്ടുത്തരും
തെക്കേപ്പറമ്പിലുള്ള മാങ്ങാ അച്ഛൻ പറിച്ചു തരും
(വെശക്കണുണ്ടമ്മേ..)

അന്തിപ്പകലോളം വെയിലത്ത് വാടിത്തളർന്നോരച്ഛൻ
അച്ഛനെ കാണുമ്പോഴോ ഉണ്ണീടെ കണ്ണു കലങ്ങീടും
(വെശക്കണുണ്ടമ്മേ..)

കുന്നേറിപ്പോയോരെന്റെ അച്ഛനെ കാക്കക്കുയിലേ കണ്ടോ
ഇന്നേറെ നേരമായി എന്റച്ഛൻ വന്നില്ല അച്ഛമ്മൂമ്മേ
(വെശക്കണുണ്ടമ്മേ..)

അച്ഛനെ ചോന്നോണ്ട് നാട്ടാര് വീട്ടിൽ വരണുണ്ടമ്മേ
മിണ്ടാട്ടമില്ലാത്തെന്റെ പൊന്നച്ഛനെ താഴെ കിടത്തണെന്താ
(വെശക്കണുണ്ടമ്മേ..)

താട്യതു കെട്ടണെന്താ അച്ഛന്റെ കാൽവിരൽ കെട്ടണെന്താ
അച്ഛനുറങ്ങിക്കോട്ടേ പൊന്നു മോനേ അച്ഛനുറങ്ങിക്കോട്ടേ
(വെശക്കണുണ്ടമ്മേ..)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts