ആറന്മുള
അത്തച്ചമയം
Aaranmula (Athachamayam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: August 25 2023 01:51:57.
 ആറൻമുള കണ്ണാടി വെള്ളോടു മിനുക്കുന്ന
ആറൻമുളയാറിന്റെ ജല തലത്തിൽ ...
അതിലോലകൾ
ആറ്റുവഞ്ഞി പെണ്ണുങ്ങൾ
കൊതിയോടെ മുഖം നോക്കി നിന്നൂ ...

( ആറൻമുള കണ്ണാടി )

ചാലിച്ച് ചാലിച്ച് കുറിയെഴുതീ
അവർ വാലിട്ട് വാലിട്ട് കണ്ണെഴുതീ... ( 2 )
ഒരുങ്ങീ ഒരുങ്ങീ അത്തം പത്തിന്
ഓണ കുളിരെഴുതീ ...
തിരുവോണ കുളിരെഴുതീ ...

( ആറൻമുള കണ്ണാടി )

വെയിലെണ്ണ തേച്ചിന്ന് മുടി മിനുക്കീ ..
അവർ മതി വെണ്ണ തോൽക്കുന്ന ചിരിയിണക്കീ ...( 2 )
ഒരുങ്ങീ ഒരുങ്ങീ അത്തം പത്തിന് ഓണക്കളമൊരുക്കീ..
തിരുവോണ കളമൊരുക്കീ...

( ആറൻമുള കണ്ണാടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts