അമ്പലപ്പുഴയെന്ന പേരില്‍
അമ്പലപ്പുഴ കണ്ണനു പാല്‍പ്പായസം
Ambalappuzhayenna Peril (Ambalapuzha Kannanu Paalpayasam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസജി സ്വരരാഗ്
ഗാനരചനഷാജി ഇല്ലത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2013 03:03:28.
അമ്പലപ്പുഴയെന്ന പേരില്‍
അമ്പലമൊന്നുണ്ട് പാരില്‍
അവിടുത്തെ അഴകാര്‍ന്ന അകനാഴികയില്‍
ഭഗവാനിരിക്കുന്നു ചേലില്‍
ശ്രീകൃഷ്ണ ഭഗവാനിരിക്കുന്നു ചേലില്‍
അമ്പലപ്പുഴയെന്ന പേരില്‍
അമ്പലമൊന്നുണ്ട് പാരില്‍

വേദമറിയാത്ത മനസ്സിന്റെ വേദന
ഭേദമാക്കുന്ന രൂപം
ശ്രീ പാര്‍ത്ഥസാരഥി രൂപം
മുളയറദേവിക്കും രുദ്രനുമരികിലായി
ദര്‍ശനമരുളുന്ന രൂപം
വെണ്‍തിങ്കള്‍ ആയിരം വദനത്തിലുദിച്ച പോല്‍
കണ്ണന്‍റെ കമനീയരൂപം
കാര്‍വര്‍ണ്ണന്‍റെ സായൂജ്യ രൂപം
അമ്പലപ്പുഴയെന്ന പേരില്‍
അമ്പലമൊന്നുണ്ട് പാരില്‍

കാമ്യദര്‍ശനം തേടുന്ന ഭക്തന്റെ
കാര്യമറിയുന്ന രൂപം
സര്‍വ്വ കര്‍മ്മസാക്ഷിയാം രൂപം
കരിങ്കുളം ക്ഷേത്രത്തില്‍ ഉത്ഭവകഥയുള്ള
അവതാരമൂര്‍ത്തി തന്‍ രൂപം
പാവനസുദിനങ്ങള്‍ പന്ത്രണ്ടു കളഭനാള്‍
പാടി പുകഴ്ത്തുന്ന രൂപം
പൊന്‍ ചന്ദനം ചാര്‍ത്തുന്ന രൂപം

അമ്പലപ്പുഴയെന്ന പേരില്‍
അമ്പലമൊന്നുണ്ട് പാരില്‍
അവിടുത്തെ അഴകാര്‍ന്ന അകനാഴികയില്‍
ഭഗവാനിരിക്കുന്നു ചേലില്‍
ശ്രീകൃഷ്ണ ഭഗവാനിരിക്കുന്നു ചേലില്‍
അമ്പലപ്പുഴയെന്ന പേരില്‍
അമ്പലമൊന്നുണ്ട് പാരില്‍

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts