മണ്ണാറശ്ശാല ആയില്യം
മണ്ണാറശാല ശ്രീ നാഗരാജഗീതങ്ങൾ
Mannaarassaala Aayilyam (Mannarashala Sree Nagarajageethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: October 22 2013 06:02:51.

മണ്ണാറശാലയിൽ ആയില്യം
പൊന്നും തുലാമാസ പുണ്യ ദിനം
മഞ്ഞളാൽ കാവാകെ അഭിഷേകം
ഹരിഗീതപുരമാകെ ഉത്സാഹം
[മണ്ണാറശാലയിൽ]

പകലൊരു പൗർണമി പൂത്തപോലെ
പാപവിമോചന ദീപ്തി പോലെ
പൊന്മുലക്കച്ച കെട്ടി നാഗവിഗ്രഹം മാറിലേന്തി
അമ്മയെഴുന്നള്ളും നേരമായി
അത്ഭുതയാത്ര തൻ സമയമായി
[മണ്ണാറശാലയിൽ]

സർപ്പദോഷങ്ങൾ നീ തീർത്തു തരൂ
സർവ്വരോഗങ്ങളും മാറ്റിത്തരൂ
അമ്മതൻ മാറിൽ തുള്ളും ഉണ്ണീ എൻ ദുഃഖം നീക്കിത്തരൂ
സത്യത്തിൻ സത്യമാം മണിവിളക്കേ
ദ്രാവിഡ സംസ്‌കാര പൊൻ വിളക്കേ
[മണ്ണാറശാലയിൽ]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts