ചിക് ചിക്
ചിക് ചാം ചിറകടി
Chik Chik (Chik Cham Chirakadi)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2013 03:23:47.

ചിക് ചാ ചിക് ചാ ചിക് ചാ ചിറകടി
ചിക് ചാ ചിക് ചാ ചിക് ചാ തിരയടി
ചിക് ചാ ചിക് ചാ ചിക് ചാ ചിറകടി
ചിക് ചാ ചിക് ചാ ചിക് ചാ തിരയടി
നടുനിലാവിന്‍ ലഹരിയില്‍..
നടനമാടും ശലഭമേ നീ വാ വാ
ഈ രാവില്‍ പൂ തേടാന്‍ വാ..
ചിക് ചാ ചിക് ചാ ചിക് ചാ ചിറകടി
ചിക് ചാ ചിക് ചാ ചിക് ചാ തിരയടി..

ശ്യാമാംബരത്തിലേ ശഭള മേഘം
താരഗണങ്ങളെ തുയിലുണര്‍ത്തി
നീലാജ്ഞനത്തിലേ മണിമരാളം
മോഹാങ്കുരങ്ങളെ തരളമാക്കി
മരതകപ്പച്ച മലരണികാവ്‌ തോറും
ചുരുളഴിക്കുന്ന മകരമഞ്ഞിന്‍റെ കൂട്ടില്‍
ജീവ രേണുക്കള്‍ ചേരുമാത്മാവില്‍
ഇലകളിലൊഴുകുമൊരസുലഭമധുരിമ
(ചിക് ചാ ചിക് ചാ ചിക് ചാ ചിറകടി)

പ്രേമാംബുജങ്ങളെ.. ജലമുണര്‍ത്തൂ
മാരോത്സവങ്ങളില്‍ മധു നിറക്കൂ
പൂങ്കാവനത്തിലേ.. മൃദു സമീരന്‍
നാഗോന്മാദങ്ങളില്‍ മകുടിയൂതി
രതിലയചെപ്പിലടയുമീ ലോകമെല്ലാം
സ്വരലയചിപ്പി ഒഴുകുമോളങ്ങളെങ്ങും
ദേവദാരുക്കള്‍ പൂക്കുമാത്മാവില്‍
ചിറകടിയിളകുമോരസുലഭ മധുരിമ
ചിക് ചാ ചിക് ചാ ചിക് ചാ ചിറകടി
ചിക് ചാ ചിക് ചാ ചിക് ചാ തിരയടി
നടുനിലാവിന്‍ ലഹരിയില്‍..
നടനമാടും ശലഭമേ നീ വാ വാ
ഈ രാവില്‍ പൂ തേടാന്‍ വാ..
ചിക് ചാ ചിക് ചാ ചിക് ചാ ചിറകടി
ചിക് ചാ ചിക് ചാ ചിക് ചാ തിരയടി..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts