സൽകലാ കന്യകേ
ഡോക്ടര്‍
Salkalaa Kanyake (Doctor)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എ പി കോമള
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2022 20:33:13.
സൽകലാ കന്യകേ കാൽച്ചിലമ്പൊലി തൂവുകേൻ നെഞ്ചിൽ നീ
കാളിദാസന്റെ കാവ്യകുമാരികേ
കാൽച്ചിലമ്പൊലി തൂവുകേൻ നെഞ്ചിൽ നീ
കാളിദാസന്റെ കാവ്യകുമാരികേ
കാൽച്ചിലമ്പൊലി തൂവുകേൻ നെഞ്ചിൽ നീ
കാളിദാസന്റെ കാവ്യകുമാരികേ
കാർമുകിൽ പട്ടുറുമാലിൽ ഏതൊരു
കാമിതൻ മിഴിനീർമലർ തുന്നി നെ?
നൃത്തലോലയാം മാളവകന്യതൻ
കാൽത്തളിരിൽ ചിലങ്കകൾ ചാർത്തി നീ
കാൽച്ചിലമ്പൊലി തൂവുകേൻ നെഞ്ചിൽ നീ
കാളിദാസന്റെ കാവ്യകുമാരികേ

മഞ്ഞുമാമല പോറ്റിയ തയ്യലിൻ
നെഞ്ചിലെ സ്നേഹായജ്ഞത്തെ വാഴ്ത്തി നീ
നാകവാടിക ചൂടിയൊരൂർവ്വശി
രാഗസൂനമീ മണ്ണിൽ പതിക്കവേ
സ്വപ്നതൽപമൊരുക്കിയ ഭൂമിതൻ
ഉജ്ജ്വല സ്നേഹദീപ്തിയെ വാഴ്ത്തി നീ

മാനോടൊത്തു വളർന്ന ശകുന്തള
താമരത്തളിർത്താളിൽ എഴുതിയ
മാനോടൊത്തു വളർന്ന ശകുന്തള
താമരത്തളിർത്താളിൽ എഴുതിയ
പ്രേമഗീതമേ, തൂവുക തൂവുക
തൂമലർമണമാ വനജ്യോത്സനപോൽ
പ്രേമഗീതമേ, തൂവുക തൂവുക
തൂമലർമണമാ വനജ്യോത്സനപോൽ
കാൽച്ചിലമ്പൊലി തൂവുകേൻ നെഞ്ചിൽ നീ
കാളിദാസന്റെ കാവ്യകുമാരികേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts