നിൻ പരിലാളനം
ആകാശവാണി ലളിതഗാനങ്ങള്‍
Nin Parilaalanam (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനരവീന്ദ്രൻ ചെന്നിലോട്
ഗായകര്‍പി സുശീലാദേവി
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2013 01:59:51.

നിൻ പരിലാളനം മോഹിച്ചു നിൽക്കും
നീലക്കടമ്പാണു ഞാൻ....
നിൻ പരിലാളനം മോഹിച്ചു നിൽക്കും
നീലക്കടമ്പാണു ഞാൻ....(2)
നിൻ മുരളീരവം കേട്ടാൽ തളിർക്കും
നീലക്കടമ്പാണു ഞാൻ....
നിൻ മുരളീരവം കേട്ടാൽ തളിർക്കും
നീലക്കടമ്പാണു ഞാൻ...കണ്ണാ...
നീലക്കടമ്പാണു ഞാൻ...

ആരാധികയാണെന്നാലും രാധയല്ലല്ലോ
ആരാധികയാണെന്നാലും രാധയല്ലല്ലോ...
നിൻ ചരണങ്ങളിൽ മലരായ് പൊഴിയാൻ
മധുമാസമായില്ലല്ലൊ...
മറക്കരുതേ...നീ മറക്കരുതേ...
ഈ ആരാധികയെ മറക്കരുതേ...
നിൻ പരിലാളനം മോഹിച്ചു നിൽക്കും
നീലക്കടമ്പാണു ഞാൻ....

നിന്നോർമ്മകളിൽ മധുരവുമായി
ഞാൻ കുളിരണിയുമ്പോൾ...(2)
ഒന്നു തൊടുമ്പോൾ ഒന്നായ് വിരിയാൻ
കനവുകൾ ചൂടുമ്പോൾ
മറക്കരുതേ...നീ മറക്കരുതേ...
ഈ ആരാധികയെ മറക്കരുതേ...
നിൻ പരിലാളനം മോഹിച്ചു നിൽക്കും
നീലക്കടമ്പാണു ഞാൻ....
നിൻ മുരളീരവം കേട്ടാൽ തളിർക്കും
നീലക്കടമ്പാണു ഞാൻ...കണ്ണാ...
നീലക്കടമ്പാണു ഞാൻ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts