പനിനീരു വീശുന്ന കാറ്റേ
ആകാശവാണി ലളിതഗാനങ്ങള്‍
Panineeru Veesunna Kaatte (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2013 04:14:24.

പനിനീരു വീശുന്ന കാറ്റേ...
പരിമളം തൂകുന്ന കാറ്റേ...
നീലാമ്പൽ പൊയ്കയിൽ നീരാടി നീ നൃത്തം
ആടി വാ...ഈ വഴിയേ നീ...ആടി വാ...
(പനിനീരു...)

കദളീവനത്തിൽ നീ പോയിരുന്നോ...
കവിതകൾ മൂളി നടന്നിരുന്നോ...(2)
കനകാഭിലാഷങ്ങൾ കരളിൽ നിറയ്ക്കുമെൻ
കതിരുകാണാക്കിളി വന്നിരുന്നോ...
(പനിനീരു...)

കസ്തൂരിമാൻ മേയും മേട്ടിൽ നിന്നോ
കളകളം പെയ്യുന്ന കാട്ടിൽ നിന്നോ...(2)
സിന്ദൂരസന്ധ്യയിൽ ശ്രുതി മീട്ടി എത്തുമെൻ
സുന്ദരിപ്പെണ്ണിനെ കണ്ടിരുന്നോ...
(പനിനീരു...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts