വലം‌പിരി ചുരുള്‍മുടി
ദൂരദർശൻ ഗീതങ്ങൾ
Valampiri Churulmudi (Doordarshan Songs)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 26 2014 10:01:46.

വലം‌പിരി ചുരുൾമുടി മാടിയൊതുക്കി
വാൽക്കണ്ണിൽ മഷിയെഴുതി...(2)
വലതുകാൽ വെച്ചെന്റെ മനസ്സിന്റെ മുറ്റത്തു്
വന്നുകയറും പ്രിയസന്ധ്യേ....
എന്റെ പ്രണയപരാഗില ശുഭസന്ധ്യേ...
വലം‌പിരി ചുരുൾമുടി മാടിയൊതുക്കി
വാൽക്കണ്ണിൽ മഷിയെഴുതി...
വാൽക്കണ്ണിൽ മഷിയെഴുതി......

മേടനിലാവിൻ പുടവ ചുറ്റി
മെയ്യാഭരണം ചാർത്തി
നീൾ‌വിരൽ‌ത്തുമ്പിൽ നീഹാരമണിയുള്ള
വൈഡൂര്യമോതിരം ചാർത്തി
കാതരയായ് നിൽക്കും നിന്നെ കാണുമ്പോൾ
കരളിൽ പൂക്കുന്നു ശ്രീരാഗം
കരളിൽ പൂക്കുന്നു ശ്രീരാഗം....
വലം‌പിരി ചുരുൾമുടി മാടിയൊതുക്കി
വാൽക്കണ്ണിൽ മഷിയെഴുതി...
വാൽക്കണ്ണിൽ മഷിയെഴുതി......

ആരിയൻ നെല്ലിൻ കതിരുലയും
അഴകിൻ പാടത്തിലൂടെ...
ആവണിക്കാറ്റിൻ പൂന്തേരിലണയും
ഉത്രാടരാത്രിയെപ്പോലെ...
മോഹിനിയായ് നിൽക്കും നിന്നെ കാണുമ്പോൾ
മനസ്സിൽ വിരിയുന്നു ശൃംഗാരം..
മനസ്സിൽ വിരിയുന്നു ശൃംഗാരം....
(വലം‌പിരി ചുരുൾമുടി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts