എല്ലാം മറന്നല്ലോ
മഹാസുദർശനം
Ellaam Marannallo (Mahaasudarshanam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2022 20:01:57.
എല്ലാം മറന്നല്ലോ കണ്ണാ
അല്ലല്‍ ചൊല്ലാതെ ഞാന്‍ പോന്നല്ലോ
ഇല്ലത്തീ കൈകളുമായി
ചെല്ലുന്നതെങ്ങനെ ഞാന്‍
ചൊല്ലുന്നതെന്തിനിയെന്‍ കണ്ണാ

നിന്നുടെ കാഞ്ചന ശ്രീലകം കാണ്‍കവേ
എന്‍ നയനങ്ങള്‍ കുളിര്‍ന്നു
നിന്‍റെ നീലാഞ്ജന വിഗ്രഹം തെളിയവേ
എന്‍റെ ഹൃദന്തം നിറഞ്ഞു
നിന്‍റെ നിരഞ്ജന സുസ്മിതം വഴിയവേ
എന്‍ ജനിയില്‍ സ്വര്‍ഗം വിരിഞ്ഞു

എന്നടുത്തേക്കു നീ വന്നനേരം കണ്ണാ
എന്‍റെ യാനം യജ്ഞമായി
എന്നെ നീ പൂജിച്ചു സംപൂജ്യനായപ്പോള്‍
എന്‍റെ പുണ്യം പൂര്‍ണ്ണമായി
എന്‍റെ നൈവേദ്യം നീ കണ്ടെടുത്തുണ്ടപ്പോള്‍
എന്‍റെ ധ്യാനം ധന്യമായി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts