എറണാകുളത്തപ്പാ
സത്യം ശിവം
Ernakulathappa (Sathyam Sivam)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംശിവദാസ് വാര്യര്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2021 11:09:19.
എറണാകുളത്തപ്പാ..
പദയുഗള തളിര്‍ കൂപ്പാം..
കാരുണ്യ പൂ ചൊരിയും ശിവ കന്ദർപ്പാ
കര പിന്നില്‍ താണു തൊഴുന്നു
കടല്‍ പൊന്നും കാല്‍ തഴുകുന്നു
ഞാനൊരു കീര്‍ത്തനമായൊഴുകീടുന്നു..
ശംഭോ......

അര മണ്ഡല പുഷ്പാഞ്ജലിയാല്‍ ഹര നിന്‍ തൃപ്പാദം..
പരിചേ സേവിച്ചു വില്വ മംഗലമൊരു കാലം
അകമന്നങ്ങോര്‍ത്തു കുളിര്‍ന്ന്
മുഖമൊന്നു പടിഞ്ഞാട്ടാര്‍ന്ന്
തൃക്കണ്ണത്തെ നീ നില്‍പ്പായല്ലോ..
ശംഭോ...ശംഭോ..ശംഭോ..ശംഭോ..

കരയിങ്ങൊരു കോവില്‍ പണിതു കുടി വെച്ചു നിന്നെ...
ദേശത്തിന്‍ ഉടയോനാകും തൂശത്തെ കൈമള്‍..
നല്ലവരെ കനിവായി കാത്തും
അല്ലാത്തത് കനലായി തീര്‍ത്തും
അന്നേ തൊട്ടിന്നോളം വാഴ്വാ നീ
ശംഭോ...ശംഭോ..ശംഭോ..ശംഭോ.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts