പുല്ലും പൂവുമീ
സത്യം ശിവം
Pullum Poovumee (Sathyam Sivam)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംശിവദാസ് വാര്യര്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2020 17:04:04.
പുല്ലും പൂവുമീ ഗൈര്‍വാണി ചൊല്ലും
ചെല്ലൂരിന്‍ അധിനാഥനെ
കൈവല്യ പദമേറ്റിടേണേ നീയിവളെ
കൈലാസപതീ രുദ്രനെ
തളിപ്പറമ്പാളുന്നോരന്‍പേ
വേദ തനിതിടമ്പേയെന്‍ പ്രണാമം

ആഴിപോല്‍ ജ്ഞാനവും അദ്രിപോല്‍ ധ്യാനവും
മേളിക്കും മൗനത്തില്‍ മഹസ്സേ
ബ്രഹ്മകപാലങ്ങളാല്‍ പൂജനം ചെയ് വാന്‍
ബ്രഹ്മാദി എത്തുന്നു ഇവിടെ
സത്യധര്‍മ്മാധി വാഴ്ത്തുന്നോരിവിടെ

ശ്രീരാമചന്ദ്രനും ഉദ്ദണ്ഡ ശാസ്ത്രിയും
സാഷ്ടാംഗം നമിച്ചോരി നടയില്‍
നെയ്‌ അമൃതും കാഴ്ചവെച്ചു നിന്നീടുന്നു
തിരുമുഖം പാര്‍ത്തിടാന്‍ അടിയന്‍
നിന്‍റെ കരുണയും കാത്തുകൊണ്ടടിയന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts