പ്രശാന്തമംബാപുരിതൻ
സത്യം ശിവം
Prasanthamambapurithan (Sathyam Sivam)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംശിവദാസ് വാര്യര്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2021 04:27:22.
പ്രശാന്തമംബാ പുരിതന്‍ വിശേഷകം
അനന്തമംബാ സഹവാസ സൗഭഗം
നിതാന്ത മംഗല്യ വരപ്രദായകം
നിരന്തരം വെല്‍ക ശിവം നമാമ്യഹം

ഉമാ മഹേശ്വര സുരാമരാര്‍ച്ചിത ദേവം
സമസ്ത ശങ്കര സമത്വ സുന്ദര ഭാവം
അനന്യ ദര്‍ശന പ്രപഞ്ച പ്രകൃതി മേളം
അനന്ത ജീവന സൃഷ്ടി സ്ഥിതി ലയ താളം
മമാവലംബം സ്മരാരി സാംബാ ദീപം

പദാക്ഷരങ്ങളില്‍ പരോക്ഷമായി പൊരുള്‍ വിളങ്ങിടുന്നതു പോലെ...
വസന്ത ദൂതയില്‍ സുഗന്ത വീചികള്‍ തുളുമ്പിടുന്നതു പോലെ...
ദീപവും ദ്യുതിയും ഒന്നായി തീര്‍ന്നിടും പോലെ...
രാഗവും ലയവും നന്നായി ചേര്‍ന്നിഴും പോലെ...
കൂവള മൂവിലയാര്‍ന്നിടും സുകൃതം പോലെ...

ചതുര്‍ മുഖനും ചതുര്‍ ഭുജനും നമിച്ചിടും നവ കീര്‍ത്തി
സുരക്ഷിതാനും മഹര്‍ഷിമാരും സ്തുതിച്ചിടും ശിവ മൂര്‍ത്തേ
ഭക്ത വൃന്ദത്തെ പോറ്റും വേദ ജ്യോതിസ്സേ...
ദൈത്യ ഗോത്രത്തെ നീറ്റും ജാത വേദസ്സേ..
നമാമി ജ്ഞാന വപുസ്സണിയും മഹാ മനസ്സേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts