ശ്രീകണ്ഠത്തിലെ
സത്യം ശിവം
Sreekandathile (Sathyam Sivam)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംശിവദാസ് വാര്യര്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംദ്വിജാവന്തി
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2021 04:21:58.
ശ്രീ കണ്ഠത്തിലെ കൂവള ദല മാല
ശ്രീ കണ്ഠേശ്വരാ ചാര്‍ത്തിയാലും
തുമ്പയെയന്‍പോട് മൗലിയില്‍ ചൂടിടും
തമ്പുരാനെന്നെയും കാത്താലും

ശിവ ശംഭോ ഭവ ഹര ശംഭോ
ശ്രീകണ്ഡേശ്വരാ ശിവ ശംഭോ

പാല്‍ക്കടല്‍ പണ്ടു കടഞ്ഞപ്പോള്‍ വാസുകി
ഉള്‍ക്കടമാം വിഷം ചിന്തിയപ്പോള്‍
സംഹാര മൂര്‍ത്തിയാണെങ്കിലും സര്‍വൈക
സംരക്ഷണത്തിനുണ്ടായതു നീ

ശിവ ശംഭോ ഭവ ഹര ശംഭോ
ശ്രീകണ്ഡേശ്വരാ ശിവ ശംഭോ

വിണ്ണാറിനെ മേലെ നിന്നും ഭഗീരഥന്‍
മണ്ണിതിലേക്കെന്നൊഴുക്കിയപ്പോള്‍
നിര്‍ണ്ണയാതീതമാമാഘാതമേറ്റിടും
കര്‍മ്മവും ശിരസ്സാ വഹിച്ചതു നീ...

ശിവ ശംഭോ ഭവ ഹര ശംഭോ
ശ്രീകണ്ഡേശ്വരാ ശിവ ശംഭോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts