തിരുവൈക്കത്തമരുന്ന
സത്യം ശിവം
Thiruvaikkathamarunna (Sathyam Sivam)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംശിവദാസ് വാര്യര്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2021 04:22:23.
തിരുവൈക്കത്തമരുന്ന പെരും തൃക്കോവിലപ്പനേ
ഒരു നോക്കു മിഴി പാര്‍ക്കാന്‍ നടയ്ക്കലെത്തി...
വ്യാഘ്രപാദ മഹര്‍ഷിതന്‍ പുണ്യമിന്നും പുലരുന്ന
വൃശ്ചികത്തിന്‍ വിശിഷ്ടമാം അഷ്ടമി നാള്‍ ഞാന്‍...

ദക്ഷിണാമൂര്‍ത്തിയോടെന്‍റെ കുക്ഷിനോവിന്‍ വിമുക്തിയാം
ഭിക്ഷയും യാചിച്ചു കാല്‍ക്കല്‍ നമസ്കരിക്കേ
തൃക്കടാക്ഷത്തോടു കിരാത മൂര്‍ത്തി തന്ന വിഭൂതിയും
മുക്കുടി നേദ്യവും ഭക്തിയോടെ സേവിച്ചു...

മാന്യ സ്ഥാനത്തിരുത്തി ശ്രീ പാര്‍വതി മുന്നമൂട്ടിയ
അന്നദാന പ്രഭുവിന്‍റെ പ്രാതലുണ്ടു ഞാന്‍
പിന്നെ ആനന്ദ ദര്‍ശനം കഴിഞ്ഞു പോന്നതില്‍ പിന്നെ
ഇന്ന് വരെ നോവറിഞ്ഞില്ലെന്തു കൊണ്ടോ ഞാന്‍
പ്രഭോ.... പ്രഭോ... പ്രഭോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts