തിരുവങ്ങാട്ടൊരു നേരം
രാമാമൃതം
Thiruvangaattoru Neram (Ramamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംവലചി
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2021 14:11:41.
തിരുവങ്ങാട്ടൊരു നേരം തൊഴുതപ്പോള്‍ തന്നെ
എന്‍ ദുരിതങ്ങളൊട്ടൊന്നകന്ന പോലെ
ഒരു തിരി വെച്ചു നമിച്ചപ്പോള്‍ കദനത്തിന്‍
കൂരിരുള്‍ എങ്ങോ മറഞ്ഞ പോലെ...
ശ്രീരാമ ചന്ദ്ര സ്വാമിന്‍...
എന്നും നീ മാത്രമാണവലംബം

കഴകപ്പുരയില്‍ എഴുന്നള്ളി പെരുമാള്
ആയിരം സൂര്യന്‍ ഉദിച്ച പോലെ...
മോതിരം വെച്ചു തൊഴുന്നവരില്‍ കൃപ
തൂകുന്നു പൂമഴയെന്ന പോലെ
ശ്രീരാമ ചന്ദ്ര സ്വാമിന്‍...
എന്നും നീ മാത്രമാണവലംബം

നാലംബല ചുവരില്‍ മാരുതി നില്‍ക്കുന്നു
കദളീ വനത്തിലാണെന്ന പോലെ
അലിവോലും സ്വാമിയെ എപ്പൊഴും എപ്പോഴും
അരികത്തു കാണുവാനെന്ന പോലെ
ശ്രീരാമ ചന്ദ്ര സ്വാമിന്‍...
എന്നും നീ മാത്രമാണവലംബം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts