ആഴിയും ഊഴിയും
ആത്മദീപ്തി
Aazhiyum Oozhiyum (Aathmadeepthi)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്യാം
ഗാനരചനഫാ ജോണ്‍ പിച്ചപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 20 2014 08:58:42.

ആഴിയുമൂഴിയുമാകാശവും ആദിയില്‍ ജീവനും തീ൪ത്ത ദൈവം (2)
ആരിലുമൊന്നുപോല്‍ ത൯ കടാക്ഷം തൂകുന്ന ലോകൈക താതനല്ലോ (2)
(ആഴിയുമൂഴിയും…)

പുല്‍നാമ്പോടെക്കാള്‍ അധികമായി മാരുത൯ ഓക്കുമരത്തോടു ഭാഷിക്കുന്നില്ലാ (2)
വ൯പാപിയെക്കാള്‍ ഉദാരമായ് ഈശ്വര൯ സല്‍ക്കര്‍മ്മിമേല്‍ മാരിചൊരിയുന്നില്ലാ
(ആഴിയുമൂഴിയും…)

ധനവാനും ദരിദ്രനും ഒരുപോലെ തമ്പുരാ൯ സൂര്യനെ വാനില്‍ ഉദിപ്പിക്കുന്നു (2)
ബലവാനും അബലനും ഒരുപോലെ രക്ഷകന്‍ രക്ഷത൯ വാതില്‍ തുറന്നീടുന്നു (2)
(ആഴിയുമൂഴിയും…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts