വിഘ്ന വിഷാദം
പുഷ്പാഞ്ജലി പ്രസാദം
Vighna Vishaadam (Pushpanjali Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2023 07:36:24.
വിഘ്നവിഷാദം ഭഗ്‌നം സുഖദം
വിഘ്നേശ്വര തവ സന്നിധാനം
ശുഭ്രം വക്രം തുണ്ഡം ദന്തം
ശുഭമരുളൂ ഹേ ഗണ നായകാ..

സുരേശ്വരാ ഹേ നമോസ്തുതേ
ഗിരീശ്വരാ ഹേ നമോസ്തുതേ
ഗജേശ്വരാ ഹേ നമോസ്തുതേ
ഗണേശ്വരാ ഹേ നമോസ്തുതേ

മോദകമേകാം പഴമേകാം
പാശാങ്കുശധര ഗണനാഥാ...
മൂഷിക വാഹന മോക്ഷക ഹസ്താ
ദോഷഹരം തിരു പദകമലം

സുരേശ്വരാ ഹേ നമോസ്തുതേ
ഗിരീശ്വരാ ഹേ നമോസ്തുതേ
ഗജേശ്വരാ ഹേ നമോസ്തുതേ
ഗണേശ്വരാ ഹേ നമോസ്തുതേ

ആശ്രയമാകും ആർദ്ര നയനം
ആർത്തി ഹരിക്കും ശ്രീ വദനം
ഗിരിജാ ശങ്കര വത്സല തനയാ
ജ്ഞാനമയം തവ മധു വചനം

സുരേശ്വരാ ഹേ നമോസ്തുതേ
ഗിരീശ്വരാ ഹേ നമോസ്തുതേ
ഗജേശ്വരാ ഹേ നമോസ്തുതേ
ഗണേശ്വരാ ഹേ നമോസ്തുതേ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts